അനധികൃതമായി കോടികളുടെ വിദേശപണം സ്വീകരിച്ചു; ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ഓഫിസുകളില്‍ സിബിഐ റെയ്ഡ്

Friday 15 November 2019 9:57 pm IST

ബെംഗളൂരു: അനധികൃതമായി വിദേശപണം സ്വീകരിച്ചതിന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ആസ്ഥാനത്ത് സിബിഐ റെയ്ഡ്. ബെംഗളൂരുവിലെ ഓഫീസില്‍ ഇന്നുവൈകിട്ടാണ് സിബിഐ സംഘം പരിശോധന ആരംഭിച്ചത്. വിദേശ ധനസഹായം സ്വീകരിച്ചതിലുള്‍പ്പടെ നിയമലംഘനങ്ങള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെയ്ഡ്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ സിബിഐയുടെയും എന്‍ഐഎയുടെയും  നിരീക്ഷണത്തിലായിരുന്നു. സമാന  ആരോപണത്തില്‍ ഒരു വര്‍ഷം മുമ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇവിടെ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ഇന്നു സിബിഐ റെയ്ഡ് നടത്തുന്നത്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ അനധികൃതമായി 36 കോടി രൂപയുടെ വിദേശ സഹായം ലഭിച്ചെന്ന്  എന്‍ഫോഴ്സ്മെന്റ് ഡറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് റെയിഡെന്ന് സിബിഐ ഉദ്യേഗസ്ഥര്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.