മുഖത്ത് തുന്നിക്കെട്ടല്‍; വളര്‍ത്തു നായ കടിച്ചതാണോയെന്ന് ആരാധകര്‍; പ്രതികരിക്കാതെ അനാര്‍ക്കലി നായിക

Saturday 8 February 2020 3:50 pm IST

മുഖത്ത് തുന്നിക്കെട്ടലുമായി അനാര്‍ക്കലി നായിക പ്രിയാല്‍ ഗോര്‍. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിലാണ് ആരാധകര്‍ ഇത് കണ്ട് ആശങ്കപ്പെട്ടത്. ചിത്രത്തോടൊപ്പം പ്രിയാലിന്റെ കുറിപ്പുമുണ്ട്. 'ജീവിതം അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളിലെ അതിജീവിക്കലാണ്. അതല്ലെങ്കില്‍ അത്തരം സന്ദര്‍ഭങ്ങളെ പുഞ്ചിരിയോടെ നേരിടുന്നതാണ്. കഴിഞ്ഞ രണ്ട് മാസങ്ങള്‍ തന്റെ ജീവിതത്തില്‍ നേരത്തെ കണ്ടതിനേക്കാളെല്ലാം, ഏറ്റവും വെല്ലുവിളിയേറിയ സമയമായിരുന്നു. പക്ഷെ ഇതാണ് ഞാന്‍, പോസറ്റീവായി ഇതും ഞാന്‍ കാണുന്നു. എല്ലാവരുടേയും ജീവിതത്തില്‍ മുറിപ്പാടുകളുണ്ടാകും, ഇതാണ് എന്റെ സമയമെന്നും പ്രിയാല്‍ കുറിക്കുന്നു.

അനാര്‍ക്കലി എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരുടെ മനസില്‍ വളരെയേറെ പ്രീതി പ്രിയാല്‍ നേടിയിരുന്നു. എന്താണ് പ്രിയാലിന് സംഭവിച്ചതെന്ന് നിരവധി പേര്‍ കമന്റില്‍  ചോദിക്കുന്നുണ്ടെങ്കിലും താരം അതിനൊന്നും പ്രതികരിച്ചിട്ടില്ല. അതേസമയം പ്രിയാലിനെ വളര്‍ത്തുനായ കടിച്ചതാണെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു സ്ഥിരീകരണവുമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.