ആന്ധ്രാ പ്രദേശിലെ മൂവായിരം മുസ്ലിങ്ങള്‍ ബിജെപിയില്‍ ; പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചത് മുത്തലാഖും മുസ്ലിങ്ങളുടെ ഉന്നമനത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രയത്‌നങ്ങളും

Tuesday 13 August 2019 8:25 am IST

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുര്‍നൂലില്‍ മൂവായിരത്തോളം മുസ്ലിങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി രാജ്യസഭാ എംപി ടി.ജി. വെങ്കടേഷിന്റെ സാന്നിധ്യത്തിലാണ് ഇവര്‍ പാര്‍ട്ടി അംഗത്വം നേടിയത്.

മുസ്ലിങ്ങളുടെ ഉന്നമനത്തിനായി മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ സ്വീകരിച്ചിട്ടുള്ള നടപടികളില്‍ ആകൃഷ്ടരായാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. മുത്തലാഖിനെതിരെ കേന്ദ്രം സ്വീകരിച്ചിട്ടുള്ള കര്‍ശ്ശന നിലപാട് മുമ്പുണ്ടായിരുന്ന സര്‍ക്കാര്‍ എടുത്തിട്ടില്ല. വാക്കില്‍ മാത്രമല്ല മോദി സര്‍ക്കാര്‍ അത് പ്രവര്‍ത്തിയില്‍ കാണിക്കുക കൂടി ചെയ്തിട്ടുണ്ട്. അതിനാലാണ് ബിജെപിയില്‍ ചേരുന്നതെന്ന് ഇവര്‍ വ്യക്തമാക്കി. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുള്ളത്. 

രാജ്യത്തെ മുസ്ലിം ജന വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രയത്‌നിക്കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുള്‍പ്പെടേയുള്ള ബില്ലുകള്‍ പാസാക്കുന്നതിന്റെ ഭാഗമായതില്‍ താന്‍ അഭിമാനിക്കുന്നതായും വെങ്കടേഷ് കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.