ചിത്രത്തിന്റെ ആസ്വദനത്തിനാണ് ഇക്കാര്യം മറച്ചുവച്ചത്; കുഞ്ഞപ്പനെ വെളിപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍

Sunday 12 January 2020 3:00 pm IST

ന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ സൂരാജിന്റെ ഭാവാഭിനയം കണ്ട് കണ്ണുനിറഞ്ഞ് പോയവരാകും നമ്മളില്‍ പലരും. അതുപോലെ തന്നെ 'റോബോ കുഞ്ഞപ്പനെ' കണ്ടു കൗതുകവും നമ്മുക്ക് തോന്നിയിട്ടുണ്ടാകും. എങ്ങനെയാണ് അത് പ്രവര്‍ത്തിക്കുന്നത്? ഇത് മനുഷ്യനാണൊ? അല്ലങ്കില്‍, ആരാണ് അതിനെ ഉണ്ടാക്കിയത്? തുടങ്ങി നിരവധി സംശയങ്ങള്‍ പ്രേക്ഷകരില്‍ നിന്നുണ്ടായി. എന്നാല്‍, ഇപ്പോഴിതാ റോബോ കുഞ്ഞപ്പനെ വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.

സിനിമയില്‍ മുഖം കാണിക്കണം എന്ന് കരുതുന്ന യുവാക്കളുള്ള കാലത്ത് സിനിമയില്‍ ഉടനീളം റോബോട്ട് ആയി അഭിനയിച്ച് പ്രേക്ഷക മനസ്സുകളില്‍ ഇടനേടിയിരിക്കുകയാണ് സൂരജ് തേലക്കാട്. നിരവധി സിനിമകളില്‍ അഭിനയിച്ച സൂരജ് മിനിസ്‌ക്രീന്‍ പരിപാടികളിലൂടെയാണ് ജനശ്രദ്ധ നേടിയത്. സിനിമയുടെ ആസ്വാദനത്തിന് തടസമാകേണ്ട എന്നു കരുതിയാണ് ഇതു വരെ ഈ വിവരം പുറത്തു വിടാതിരുന്നതെന്നും ഒപ്പം കുഞ്ഞപ്പന്റെ രണ്ടാം ഭാഗം ഒരുക്കാന്‍ പദ്ധതിയുണ്ടെന്നും എന്നാല്‍ അതു ഉടനെ കാണില്ലെന്നും സംവിധായകന്‍ പറഞ്ഞു. നടന്‍ ഗിന്നസ് പക്രുവും സൂരജിനെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ചാര്‍ലി, ഉദാഹരണം സുജാത, അമ്പിളി തുടങ്ങിയ ചിത്രങ്ങളിലും സൂരജ് അഭിനയിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.