ഇവര്‍ക്ക് തീര്‍ക്കാവുന്നതേയുള്ളൂ മോദി-അമിത് ഷാ ടീംസിനെ; കേരളത്തിലെ നാലു കോണ്‍ഗ്രസ് നേതാക്കളുടെ ഫോട്ടോയുമായി അനില്‍ അക്കര; കിടിലം ട്രോളെന്ന് സോഷ്യല്‍ മീഡിയ

Tuesday 14 January 2020 3:53 pm IST

തിരുവനന്തപുരം: തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രവും ക്യാപ്ഷനുമാണ് ഇപ്പോള്‍ അനില്‍ അക്കര എംഎല്‍എയ്ക്കു പുലിവാലായത്. ന്യൂദല്‍ഹിയില്‍ കെപിസിസി, യൂത്ത് കോണ്‍ഗ്രസ് പുന: സംഘടനയുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡുമായി ചര്‍ച്ചയ്‌ക്കെത്തിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, ശശി തരൂര്‍ എംപി എന്നീ നാലുപേരുടെ ചിത്രമാണ് അനില്‍ അക്കര പോസ്റ്റ് ചെയ്തത്. ചിത്രത്തിന് ക്യാപ്ഷനായി പറയുന്നതാകട്ടെ ഇങ്ങനെ- ഇവര്‍ക്ക് ഒരുമിച്ച്, തീര്‍ക്കാവുന്നതേയുള്ളൂ മോഡി, അമിത് ഷാ ടീംസിനെ. ഫോട്ടോ പോസ്റ്റ് ചെയ്തതോടെ സ്വന്തം നേതാക്കളെ ഇങ്ങനെ ട്രോളാമോ എന്നു ചോദിച്ചുള്ള കമന്റുകളുടെ പ്രവാഹമാണ്. 

മറ്റു ചിലരുടെ കമന്റ് ഇത്തരത്തിലാണ്. ഇവരെ ബിജെപിയില്‍ ചേര്‍ത്താല്‍ മതി. ബിജെപി നാലു ഗ്രൂപ്പായി മാറിക്കോളും, അതോടെ ബിജെപി നേതാക്കളുടെ കാര്യത്തില്‍ തീരുമാനവുമാകും. അതേസമയം, അനില്‍ അക്കരെ ശരിക്കും കോണ്‍ഗ്രസ് നേതാക്കളെ ട്രോളിയതാണോ എന്ന അന്വേഷിച്ച് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.