റിലയന്‍സിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അനില്‍ അംബാനി രാജിവച്ചു; ഒപ്പം നാല് ഡയറക്ടമാരും

Saturday 16 November 2019 9:08 pm IST
ഛായ വിരാനി, റിയാന കരാനി, മഞ്ജരി കാക്കര്‍, സുരേഷ് രംഗാക്കര്‍ തുടങ്ങിയവരാണ് അനിലിനൊപ്പം രാജിവച്ച മറ്റു നാലുപേര്‍. കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ഡയറക്ടറുമായിരുന്ന വി. മണികണ്ഠന്‍ നേരത്തേ പദവിയില്‍ നിന്നും രാജിവച്ചിരുന്നു.

മുംബൈ: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ഡയറക്ടര്‍ പദവില്‍ നിന്നും അനില്‍ അംബാനി രാജി വച്ചു. നാല് ഡയറക്ടര്‍ക്കൊപ്പമാണ് അനിലിന്റെ രാജി. ശനിയാഴ്ച ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നല്‍കിയ നോട്ടീസിലാണ് രാജിവച്ച വിവരം അറിയിച്ചത്. 

ഛായ വിരാനി, റിയാന കരാനി, മഞ്ജരി കാക്കര്‍, സുരേഷ് രംഗാക്കര്‍ തുടങ്ങിയവരാണ് അനിലിനൊപ്പം രാജിവച്ച മറ്റു നാലുപേര്‍. കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ഡയറക്ടറുമായിരുന്ന വി. മണികണ്ഠന്‍ നേരത്തേ പദവിയില്‍ നിന്നും രാജിവച്ചിരുന്നു.

റിലയന്‍സിന്റെ ഷെയര്‍ വെള്ളിയാഴ്ച 0.59 രൂപയ്ക്കാണ് ക്ലോസ് ചെയ്തത്. അതില്‍ തന്നെ 3.28 ശതമാനം ഇടിയുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ലാഭമായ 1,141 കോടി രൂപയെ തട്ടിച്ച് നോക്കുമ്പോള്‍ വെള്ളിയാഴ്ച പുറത്തുവന്ന കണക്കില്‍ സ്റ്റാറ്റിയൂട്ടറി ലൈസന്‍സ് ഫീസും സ്പെക്ട്രം ഉപയോഗ കുടിശ്ശികയും അനുവദിച്ച ശേഷം രണ്ടാം പാദത്തില്‍ റിലയന്‍സ് കമ്പനിയുടെ നഷ്ടം 30,142 കോടിയാണ്. 

അതേസമയം വോഡാഫോണ്‍ ഐഡിയയുടെ ജൂലൈ-സപ്തംബര്‍ മാസത്തിലെ നഷ്ടം 50,921.9 കോടി രൂപയാണ്. 23,000 കോടിയാണ് ഭാരതി എയര്‍ടെലിന്റെ നഷ്ടമെന്ന് വ്യാഴാഴ്ച വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.