ദേശവിരുദ്ധതയുടെ ഇരട്ടമുഖം

Saturday 9 November 2019 2:21 am IST

യുഎപിഎ എന്ന പേരിലുള്ള 'നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ'ത്തെ ഏറ്റവുമധികം ഭയക്കുന്നത് ഇസ്ലാമിക ഭീകരവാദികളും കമ്മ്യൂണിസ്റ്റ് 

പാര്‍ട്ടികളുമാണ്. അതുകൊണ്ടു തന്നെ ആ നിയമത്തെ എതിര്‍ക്കാനുള്ള ഏതവസരവും ഈ രണ്ടു വിഭാഗങ്ങളും ഉപയോഗപ്പെടുത്താറുണ്ട്. ഇപ്പോള്‍ കേരളം ഭരിക്കുന്ന സി

പിഎമ്മിന്റെ അംഗങ്ങളായ രണ്ട് ചെറുപ്പക്കാരെ സംസ്ഥാന പോലീസ് തന്നെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തപ്പോള്‍ വിവിധ മേഖലകളില്‍ നിന്നുണ്ടായ പ്രതികരണങ്ങള്‍ വിലയിരുത്തുമ്പോള്‍ വ്യക്തമാകുന്ന ചില വസ്തുതകളുണ്ട്. 

മാവോയിസ്റ്റുകളാണ് എന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനാലാണ് യുഎപിഎ പ്രകാരം കോഴിക്കോട്ടുനിന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് പറയുന്നത്. സിപിഎം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരും ഈ പോലീസ് ഭാഷ്യത്തെ ന്യായീകരിക്കുന്നു. എന്നാല്‍ ഭരണമുന്നണിക്കുള്ളില്‍ ഈ വിഷയത്തില്‍ വലിയ തര്‍ക്കം നടന്നുകൊണ്ടിരിക്കുന്നു. യുഎപിഎ സംബന്ധിച്ച നിലപാട് സിപിഎം മാറ്റിയിട്ടില്ല. പല പാര്‍ട്ടി നേതാക്കളും പരസ്യമായിത്തന്നെ ഈ അറസ്റ്റിനെതിരെ പ്രതികരിച്ചു കഴിഞ്ഞു. ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐ തുടക്കം മുതല്‍ക്കു തന്നെ മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ടയ്ക്കും കോഴിക്കോട്ടെ യുഎപിഎ അറസ്റ്റിനും എതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ഈ പ്രതികരണങ്ങള്‍ക്കെല്ലാം കരുത്തുപകരുന്നതാണ് വിവിധ സാമൂഹ്യ, സാംസ്‌കാരിക സംഘടനകളുടെ മുഖംമൂടിയണിഞ്ഞ ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകളുടെ പ്രചാരണം.

സമൂഹമാധ്യമങ്ങളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും ഇസ്ലാമിക തീവ്രവാദഗ്രൂപ്പുകളുടെ പ്രതികരണങ്ങളിറങ്ങിയത് ആസൂത്രിതമായ രീതിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നു. മേല്‍പറഞ്ഞതു പോലെ കമ്മ്യൂണിസ്റ്റുകളും മുസ്ലിം തീവ്രവാദികളും ഒരു

പോലെ എതിര്‍ക്കുന്ന യുഎപിഎ നിയമത്തിനെതിരെ കേരളത്തില്‍ ഒരു പൊതുവികാരം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ആസൂത്രിത നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിലെ ഇസ്ലാമിക തീവ്രവാദികളും കമ്മ്യൂണിസ്റ്റ്-മാവോയിസ്റ്റ് സംഘടനകളും പ്രചാരണത്തിലും പ്രവര്‍ത്തനത്തിലും കൈകോര്‍ക്കുകയാണ്. മാവോയിസ്റ്റ് സംഘടനകളില്‍ നിന്നും ഇസ്ലാമിക തീവ്രവാദി സംഘടനകളില്‍ നിന്നുമുള്ള നിരവധി വ്യക്തികള്‍ സിപിഎമ്മിലും സിപിഐയിലും അംഗങ്ങളായുണ്ടെന്ന കാര്യം ആ പാര്‍ട്ടികളിലുള്ളവര്‍ക്കു തന്നെ ഉത്തമബോധ്യമുള്ള കാര്യമാണ്. താത്കാലിക രാഷ്ട്രീയലാഭത്തിനും ന്യൂനപക്ഷ വോട്ട്ബാങ്ക് ലക്ഷ്യമാക്കിയും അത്തരമൊരു വിഭാഗത്തെ പാര്‍ട്ടിക്കുള്ളില്‍ പോറ്റിവളര്‍ത്തിയതിന്റെ പ്രത്യാഘാതങ്ങളാണ് ഇപ്പോള്‍ സിപിഎമ്മും സിപിഐയും നേരിട്ടുകൊണ്ടിരിക്കുന്നത്. ഭരണകക്ഷികള്‍ എന്ന നിലയില്‍ ഈ 

പാര്‍ട്ടികള്‍ ഇപ്പോള്‍ വല്ലാത്തൊരു ധര്‍മസങ്കടത്തില്‍ അകപ്പെടാനുള്ള കാരണവും മറ്റൊന്നല്ല.

മനുഷ്യാവകാശപ്രവര്‍ത്തകരായും സാംസ്‌കാരിക പ്രവര്‍ത്തകരായും ദളിത് ആക്ടിവിസ്റ്റുകളായും സജീവമായി രംഗത്തുള്ള പലരുടെയും യഥാര്‍ത്ഥമുഖം കേരളം തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ക്ക് മുസ്ലിം തീവ്രവാദി സംഘടനകളുമായി നേരിട്ട് ബന്ധമുണ്ട്. മാവോയിസ്റ്റ് നേതാക്കള്‍ അറസ്റ്റിലാവുമ്പോള്‍ പ്രതികരണവുമായി രംഗത്തെത്തുന്നതും ഇത്തരം വ്യക്തികളും ഗ്രൂപ്പുകളും തന്നെയാണ്. ഇവരില്‍ മുന്‍ നക്സലൈറ്റുകളും അര്‍ബന്‍ നക്സലൈറ്റുകളുമെല്ലാമുണ്ട്. പഴയ നക്സലൈറ്റുകള്‍ക്കും പുതിയ ചില ആക്ടിവിസ്റ്റുകള്‍ക്കും താങ്ങും തണലുമാകുന്നത് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ നേതൃത്വത്തിലുള്ള ചില സ്ഥാപനങ്ങളാണ്.

മുമ്പ് മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായ നിലപാടുള്ളവരായാണ് സിപിഎമ്മിനെ നാം കണ്ടത്. ആ മുഖം യഥാര്‍ത്ഥമാണോ വ്യാജമാണോ എന്ന് നിശ്ചയിക്കാനാവില്ല. ഏതായാലും, ആ പാര്‍ട്ടിയില്‍ നിന്ന് മാവോയിസ്റ്റ് വിഷയത്തില്‍ ഇപ്പോള്‍ ഭിന്നസ്വരങ്ങള്‍ ഉയര്‍ന്നുതുടങ്ങിയിരിക്കുന്നു എന്നത് ഗൗരവത്തിലെടുക്കേണ്ടതുണ്ട്. മാവോയിസ്റ്റുകള്‍ ഇടതുപക്ഷവിരുദ്ധ ശക്തികളുടെ ഉപകരണമായി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു സിപിഎമ്മിന്റെ മുന്‍കാല വിലയിരുത്തല്‍. പ്രതിലോമ പ്രത്യയശാസ്ത്രമെന്നും വിപ്ലവവായാടിത്തമെന്നുമെല്ലാം മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെ അധിക്ഷേപിച്ച സപിഎം പാര്‍ട്ടിയുടെ ഉള്ളില്‍നിന്നാണ് ഇപ്പോള്‍ കേരള പോലീസ് മാവോയിസ്റ്റുകളെ പിടികൂടിക്കൊണ്ടിരിക്കുന്നത് എന്നത് വിധിവൈപരീത്യമായല്ല, ഇസ്ലാമിക തീവ്രവാദികളുമായുള്ള അവിഹിതമായ കൈകോര്‍ക്കലിന്റെ ദുരന്തഫലമായാണ് ഞങ്ങള്‍ വിലയിരുത്തുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.