വിമര്‍ശനങ്ങളുടെ മുനയൊടിച്ചു; ബാലഗോകുലത്തിന്റെ ജന്മാഷ്ടമി ആഘോഷത്തില്‍ ഭാരതാംബയായി വീണ്ടും അനുശ്രീ

Friday 23 August 2019 7:21 pm IST

പത്തനാപുരം: അമ്പാടിക്കണ്ണന്റെ  ജന്മദിനത്തില്‍ താരപരിവേഷങ്ങള്‍ മാറ്റിവെച്ച് മഹാ ശോഭായാത്രയില്‍ ഭാരതാംബയായി വീണ്ടും അനുശ്രീ. പത്തനാപുരം കമുംകചേരി തിരുവിളങ്ങോനപ്പന്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്രയിലാണ് അനുശ്രീ പങ്കെടുത്തത്. സിനിമാ തിരക്കുകള്‍ക്കിടയിലും എല്ലാ വര്‍ഷവും ജന്മാഷ്ടമി ആഘോഷിക്കുവാന്‍ അനുശ്രീ തന്റെ നാടായ കംമുകംചേരിയില്‍ എത്താറുണ്ട്.

ഗ്രാമവീഥികളെ അമ്പാടിയാക്കി കുരുന്നുകള്‍ രാധയുടേയും, കൃഷ്ണന്റേയും ഗോപികമാരുടേയും വേഷമണിഞ്ഞ് താരത്തിന് ഒപ്പം ചേര്‍ന്നു. കുഞ്ഞോടക്കുഴലും, തിരുമുടിപ്പീലിയുമണിഞ്ഞ ഉണ്ണിക്കണ്ണന്മാര്‍ ഭക്തിയുടെ നിറക്കാഴ്ച്ചകളൊരുക്കി. ഭക്തിയും, നിഷ്‌കളങ്കബാല്യങ്ങളുടെ പ്രസരിപ്പും, കുസൃതികളും ഗ്രാമത്തെയൊന്നാകെ ഗോകുലമാക്കി മാറ്റി. പത്തനാപുരം കമുകംചേരി കിഴക്ക് തോട്ടഭാഗം  മഹാദേവ ക്ഷേത്ര സന്നിധിയില്‍ നിന്നുമാരംഭിച്ച ശോഭായാത്ര കമുകംചേരി തിരുവിളങ്ങോനപ്പന്‍ ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു. 

ഇതിന് മുന്‍പും ഭാരതാംബയായി ഘോഷയാത്രയില്‍ പങ്കെടുത്തതിന് അനുശ്രീക്ക് സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇതെല്ലാം അവഗണിച്ചാണ് ശോഭയാത്രയില്‍ ഭാരതാംബയായി അനുശ്രീ എത്തിയത്.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.