'പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ നടക്കുന്ന സമരങ്ങള്‍ക്ക് കാശ്മീര്‍ തീവ്രവാദികളുടെ ഒരു ഭാവം'; മുന്നറിയിപ്പുമായി എ.പി അബ്ദുള്ളകുട്ടി

Tuesday 14 January 2020 3:51 pm IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ നടക്കുന്ന സമരങ്ങള്‍ക്ക് കാശ്മീര്‍ തീവ്രവാദികളുടെ ഒരു ഭാവം വന്നിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളകുട്ടി. ഇന്ന് ഇവര്‍ പൊതുയോഗം ബഹിഷ്‌കരിച്ചു. നാളെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചേക്കാം.. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഇവരെ സൂക്ഷിക്കണമെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പൗരത്വ ഭേദഗതി നിയമ വിവാദത്തിനിടയില്‍ പറയാന്‍ വിട്ടു പോയ ഒരു നാടുകടത്തലിന്റെ കഥ...

ഇവിടെയുള്ള മുസ്ലിങ്ങളെ ഭാവിയില്‍ പാകിസ്ഥാനിലേക്ക് നാട് കടത്താന്‍ ബിജെപിക്കാര്‍ ഗൂഢാലോചനയിലാണ് എന്ന് നുണപ്രചരണമാണെല്ലൊ പള്ളിയിലും, പള്ളി കൂടത്തിലും, പൊതുയിടങ്ങളിലും...എങ്ങും നടക്കുന്നത്.... സ്വാതന്ത്യാനന്തര ഇന്ത്യയില്‍ നൂറുക്കണക്കിന് മുസ്ലിംങ്ങളെ പിടിച്ചുകൊണ്ടു പോയി പാക് അതിര്‍ത്തിയില്‍ കൊണ്ടു തള്ളിയ കോണ്‍ഗ്രസ്സ് ഗവണ്‍മെന്റ് ചെയ്ത് കൂട്ടിയ ക്രൂരതയുടെ കഥ തെരുവിലിറങ്ങി സമരചെയ്യുന്നവരെ ഓര്‍മിപ്പിക്കാണ് ഈ കുറിപ്പ്

ഈ രാജ്യത്ത് ജനിച്ചവര്‍ ...

1947 ഇന്ത്യാ- പാക്ക് വിഭജനത്തിന് മുമ്പ് കാറാച്ചില്‍ കച്ചവടത്തിന് പോയ കുറെ മലബാറി മുസ്ലിംങ്ങള്‍ അവിടെ കൂടുങ്ങി പോയി. ഇലങ്ങാട്ട് വരാന്‍ കഴിയാതെ അവര്‍ വലഞ്ഞു.

ഭാര്യയേയും മക്കളെയും കൂടപിറപ്പുകളെയും കാണാന്‍ പിറന്ന നാട്ടിലേക്ക് വരാന്‍ ട്രാവലേജന്റ് വഴി കൃത്രിമ പാസ്പോട്ട്, വിസ ഉണ്ടാക്കിയാണ് ജന്മനാട്ടിലെത്തിയത്

നാട്ടിലെത്തി മാസങ്ങള്‍ പിന്നിടുമ്പോള്‍ വീടുകളില്‍ പോലീസ് വന്നു തുടങ്ങി

നിങ്ങള്‍ പാക് പൗരന്മാരാണ്

വിസ കാലാവധി കഴിഞ്ഞു

തിരിച്ചു പോകണം

അധികൃതരുടെ കല്പന...

സങ്കേതികമായി മാത്രം പാക് പൗരന്മാരയ അവരെ മാനുഷിക പരിഗണന നല്‍കി രക്ഷിക്കാന്‍ പാര്‍ലിമെന്റിനകത്തും പുറത്തും ഒറ്റയാള്‍ പോരാട്ടം നടത്തിയ ഒരാളാണ് ഞാന്‍...അന്നത്തെ കോണ്‍ഗ്രസ്സ് ഭരണാധികാരികള്‍ കേട്ടഭാവം നടച്ചില്ല കോണ്‍ഗ്രസ്സിന്റെ മുസ്ലിം സ്നേഹം ആത്മാര്‍ത്ഥതയുള്ളതാണോ?. ഇവരുടെ സങ്കടം പാര്‍ലിമെന്റില്‍ ഉന്നയിച്ച് അവര്‍ക്ക് മാപ്പ് നല്‍കി ഇന്ത്യയില്‍ കുടുംബത്തോടൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന് പറഞ്ഞത് ആരും കേട്ടില്ല.

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടല്‍ ഉണ്ടായിട്ടും കോണ്‍സര്‍ക്കാര്‍ കുലുങ്ങിയില്ല. അന്ന് കേരളം ഭരിച്ച സിപിഎം പോലീസ് ഈ പാവങ്ങളെ പിടിച്ച് കേന്ദ്രസേനയുടെ സഹായത്തോടെ അതിര്‍ത്തിയില്‍ കൊണ്ട് തള്ളും.... വിഭജനത്തിന്റെ വേദനാജനകമായ മുറിവുകള്‍ എന്ന നിലയില്‍ ഈ കഥകള്‍ പ്രമേയമാക്കി പി.ടി കുഞ്ഞുഹമ്മദ് സിനി പിടിച്ചു.

സിനിമയുടെ പേര് പരദേശി എന്നാണ്

നിറഞ്ഞ കണ്ണുകളോടെയാണ്

ആളുകള്‍ ആ സിനിമ കണ്ടത്...

ആ കോണ്‍ഗ്രസ്സാണ് വിദേശത്ത് നിന്ന് നുഴഞ്ഞ് കയറിയ ബംഗ്ലാദേശ് മുസ്ലിംകള്‍ക്ക് പൗരത്വം നല്‍കാന്‍ അലമുറയിട്ട് കരയുന്നത്?എന്തൊക്കെ വൈരുദ്ധ്യങ്ങളാണ് കാണുന്നത് ?!

കോണ്‍സ്റ്റ് മാത്രമല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അനുഭവമുഉള്ളഒരാളെന്ന നിലയില്‍ പറയട്ടെ മുസ്ലിം വിരോധത്തിന്റെ വിഷം ചീറ്റുന്നവര്‍ നിരവധി പേര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുമുണ്ട്

ഉദ: അച്ചുതാന്ദന്‍

മലപ്പുറത്തെ ഉമ്മ കുട്ടികള്‍ എസ്എസ്എല്‍സിക്ക് ഒന്നാം റാങ്ക് നേടിയപ്പോള്‍ അത് കോപ്പിയടിച്ചിട്ടാണ് ,, എന്ന് പറഞ്ഞയാളാണ് അച്ചു മാമന്‍ എന്ന് നാം മറക്കരുത്.... തലശ്ശേരിയിലെ ഫസലിനെയും അരിയില്‍ ശുക്കൂറിനേയും അരിഞ്ഞ് വീഴ്ത്തിയത്.പിണറായിയുടെ അരുമശിഷ്യന്‍മാരാണ്.....

വാല്‍കഷ്ണം

ഇന്നലെ എന്റെ പ്രസംഗം കോഴിക്കോട്ടെ നരികുനിയിലായിരുന്നു. ആ കൊച്ചു പട്ടണത്തില്‍ സമരക്കാര്‍ ഹര്‍ത്താലാക്കി.സ്ട്രീറ്റ് ലൈറ്റ് കള്‍ പോലും ഓഫാക്കി. ഇത് കേരളത്തിലെ സമരങ്ങള്‍ക്ക് കാശ്മീര്‍ തീവ്രവാദികളുടെ ഒരു ഭാവം... ഇന്ന് ഇവര്‍ പൊതുയോഗം ബഹിഷ്‌കരിച്ചു. നാളെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചേക്കാം.... കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും സൂക്ഷിക്കുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.