പോലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനായി പിഎസ്സിക്ക് ശിവരഞ്ജിത്ത് നല്‍കിയ ആര്‍ച്ചറി സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാലയുടേത്; ഉത്തരവാദിത്തമില്ലെന്ന് ആര്‍ച്ചറി അസോസിയേഷന്‍

Tuesday 16 July 2019 9:30 pm IST
ഭുവനേശ്വറില്‍ നടന്ന ഇന്റര്‍ യൂണിവേഴ്‌സിറ്റി ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാല നല്‍കിയതാണ്.

തിരുവനന്തപുരം: പോലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനായി സ്‌പോര്‍ട്‌സ് വെയിറ്റേജ് ലഭിക്കാന്‍ ശിവരഞ്ജിത്ത് പിഎസ്സിക്ക് നല്‍കിയ ആര്‍ച്ചറി സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാലയുടേതാണെന്നും ആര്‍ച്ചറി അസോസിയേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലാത്തതിനാല്‍ ഉത്തരവാദിത്തമില്ലെന്നും അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഷാജി.സി.ഉമ്മന്‍. 

ഭുവനേശ്വറില്‍ നടന്ന ഇന്റര്‍ യൂണിവേഴ്‌സിറ്റി ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാല നല്‍കിയതാണ്. സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ടിരിക്കുന്നത് വൈസ്ചാന്‍സലറും ഡയറക്ടറുമാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ പൂര്‍ണ ഉത്തരവാദിത്തം സര്‍വകലാശാലയ്ക്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

സര്‍വകലാശാല ആവശ്യപ്പെടുന്ന മത്സരങ്ങളില്‍ സാങ്കേതിക സഹായങ്ങള്‍ അസോസിയേഷന്‍ നല്‍കാറുണ്ട്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സര്‍വകലാശാല മാത്രമാണ്. ശിവരഞ്ജിത്ത് ആര്‍ച്ചറി അസോസിയേഷനില്‍ അംഗമല്ല. ജില്ലാ സംസ്ഥാന ടൂര്‍ണമെന്റുകളില്‍  ശിവരഞ്ജിത്ത് പങ്കെടുത്തിട്ടില്ല. അസോസിയേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ പങ്കെടുത്തവരുടെ ഫോട്ടോ ഉള്‍പ്പെടെയുണ്ടാകുമെന്നും ഷാജി.സി.ഉമ്മന്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.