കേള്‍വി ശക്തിയില്ലാത്ത കുട്ടികളെ പീഡിപ്പിച്ചു; അര്‍ജന്റീനയിലെ രണ്ട് കത്തോലിക്കാ പുരോഹിതരെ 40 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു

Friday 6 December 2019 4:40 pm IST

ബ്യൂണസ് ഐറിസ് : കേള്‍വി ശക്തിയില്ലാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കത്തോലിക്കാ പുരോഹിതരെ 40 വര്‍ഷത്തോളം തടവ് ശിക്ഷയ്ക്ക് വിധിച്ചു. പോപ് ഫ്രാന്‍സിസിന്റെ ജന്മസ്ഥലമായ അര്‍ജന്റീനയിലെ ഹൊറാസിയോ കോര്‍ബാചോ നിക്കോളാ കൊറാഡി എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചത്. 

മെന്‍ഡോസ പ്രവിശ്യയിലെ ക്രിസ്ത്യന്‍ പള്ളിക്ക് സമീപത്തുള്ള സ്‌കൂളില്‍ വെച്ച് 2004 മുതല്‍ 2016 വരെ ഇരുവരും കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരും പ്രതികളാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 59 കാരനായ കോര്‍ബാച്ചോയെ 45 വര്‍ഷവും. 83 കാരനായ കൊറാഡിയ 42 വര്‍ഷവും തടവിന് വിധിച്ചു.  

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കത്തോലിക്ക വൈദികര്‍ക്കെതിരെ നിരവധി ലൈംഗികരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. അടുത്തിടെ വത്തിക്കാനില്‍ 200 ഓളം പുരോഹിതര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ നേരിടുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.