നിയമസഭയില്‍ അരങ്ങേറിയതിലും വലിയ പ്രതിഷേധങ്ങള്‍ താന്‍ കണ്ടിട്ടുണ്ട്; പ്രതിപക്ഷത്തിനെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Wednesday 29 January 2020 2:11 pm IST

തിരുവനന്തപുരം : നിയമസഭയില്‍ അരങ്ങേറിയതിലും വലിയ പ്രതിഷേധങ്ങള്‍ താന്‍ കണ്ടിട്ടുണ്ടെന്ന് പ്രതിപക്ഷത്തെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭയിലേക്ക് കയറിയപ്പോള്‍ പ്ലക്കാര്‍ഡും ഗോബാക്ക് മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം എതിര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു. വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ഗവര്‍ണര്‍ പ്രതിപക്ഷത്തെ ഇത്തരത്തില്‍ പരിഹസിച്ചത്. 

പൗരത്വ വിഷത്തില്‍ കര്‍ശ്ശന നിലപാട് എടുത്തതോടെ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന്ാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നോട്ടീസ് നല്‍കിയിരുന്നു. ഇത് സഭയില്‍ ചര്‍ച്ചയ്ക്ക് എടുക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷം നയ പ്രഖ്യാപന പ്രസംഗത്തില്‍ നിന്നും ഗവര്‍ണറെ തടയാന്‍ തീരുമാനിക്കുന്നത്. 

എന്നാല്‍ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരായ വിമര്‍ശനമുള്ള ഖണ്ഡിക വായിക്കില്ലെന്ന നിലപാട് അവസാനനിമിഷം ഗവര്‍ണര്‍ മാറ്റിയിരുന്നു. സിഎഎ വിഷയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടുതന്നെ ഗവര്‍ണര്‍ നയ പ്രഖ്യാപന പ്രസംഗം വായിക്കുകയായിരുന്നു.

എതിര്‍പ്പുണ്ടെങ്കിലും മുഖ്യമന്ത്രിയോടുള്ള ബഹുമാനസൂചകമായി വായിക്കുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. കൈയടിയോടെയാണ് ഭരണപക്ഷം ഗവര്‍ണറുടെ വാക്കുകളെ സ്വീകരിച്ചത്. നയപ്രഖ്യാപന പ്രസംഗം തുടങ്ങിയതോടെ സഭ വിട്ട പ്രതിപക്ഷം നിയമസഭ മന്ദിരത്തിന് മുന്നില്‍ കുത്തിയിരുപ്പ് സമരവും നടത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.