യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സൈന്യത്തിലെ മൃഗങ്ങള്‍ക്കും സ്മാരകം; ഒരുക്കുന്നത് മീററ്റിലെ ആര്‍വിസിയില്‍; ആദര സൂചകമെന്ന് സൈന്യം

Sunday 26 January 2020 9:11 pm IST

ന്യൂദല്‍ഹി: യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സൈന്യത്തിലെ മൃഗങ്ങള്‍ക്കായും സ്മാരകം ഒരുക്കുന്നു. യുപിയിലെ മീററ്റില്‍ സ്മാരകം ഉയര്‍ത്തുന്നത്. പാക്കിസ്ഥാനുമായി നടന്ന  കാര്‍ഗില്‍ യുദ്ധത്തിലും മറ്റു പോരാട്ടങ്ങളിലുമായി ജീവന്‍ നഷ്ടപ്പെട്ട 300 നായ്ക്കള്‍, കുതിരകള്‍ എന്നിവയ്ക്കും 350 മൃഗപാലകര്‍ക്കുമായാണ് സ്മാരകം ഒരുക്കുന്നത്. സൈന്യത്തിനായി കുഴിബോംബുകള്‍ കണ്ടെത്തുന്നതിനിടയിലും പട്രോളിങ്ങിനും രക്ഷാപ്രവര്‍ത്തനത്തിനും ഇടയിലും ജീവന്‍ നഷ്ടപ്പെട്ട  മൃഗങ്ങള്‍ക്കാണ് ആദരം ഒരുക്കുന്നത്. 

ഭാരതത്തിനായി പോരാടി ജീവന്‍ ബലി നല്‍കിയ മൃഗങ്ങളോടുള്ള ആദര സൂചകമായാണ് സ്മാരകമെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. റെമൗണ്ട് ആന്‍ഡ് വെറ്ററിനറി കോര്‍ സെന്ററിലാണ് (ആര്‍വിസി ) സ്മാരകം ഉയരുക. സൈന്യത്തിലേക്കുള്ള മൃഗങ്ങളെ പരിശീലിപ്പിക്കുന്ന കേന്ദ്രമാണ് ആര്‍വിസി. ന്യൂഡല്‍ഹിയിലെ അമര്‍ ജവാന്‍ ജ്യോതി യുദ്ധസ്മാരകത്തിന്റെ മാതൃകയിലാണ് മീററ്റിലെ സ്മാരകവും ഉയരുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.