ഒരുപാട് നല്ല ഓര്‍മകള്‍ നല്‍കിയാണ് അരുണ്‍ ജയറ്റ്‌ലി വിടപറഞ്ഞതെന്ന് മോദി; സൗഹൃദത്തെ അനുസ്മരിച്ച് പ്രമുഖര്‍

Saturday 24 August 2019 3:19 pm IST

 

ന്യൂഡല്‍ഹി : അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ അരുണ്‍ ജയ്റ്റ്ലിയെ അനുസ്മരിച്ച് പ്രമുഖര്‍ രംഗത്തെത്തി. അരുണ്‍ ജയ്റ്റ്‌ലി വിലമതിക്കാനാകാത്ത സുഹൃത്താണെന്നും ഒരുപാട് നല്ല ഓര്‍മകള്‍ നല്‍കിയാണ് അദ്ദേഹം വിടപറഞ്ഞതെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.പ്രശ്‌നങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചയും കാര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ധാരണയും രാജ്യത്തിനും ,പാര്‍ട്ടിക്കും മുതല്‍കൂട്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ പുരോഗതിക്ക് വിസ്മരിക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് അരുണ്‍ ജെയ്റ്റ്ലിയെന്ന് രാഷ്ട്രപതി അനുശോചിച്ചു. ബുദ്ധിമാനായ നിയമജ്ഞനും മികച്ച പാര്‍ലമെന്റേറിയനുമായിരുന്നു ജയ്റ്റ്ലിയെന്ന് രാഷ്ട്രപതി രാം നാഥ് ഗോവിന്ദ് കൂട്ടിച്ചേര്‍ത്തു.

ജയ്റ്റ്‌ലിയുടെ വേര്‍പാട് വ്യക്തിപരമായ നഷ്ടമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. പാര്‍ട്ടിയ്ക്ക് തല മുതിര്‍ന്ന നേതാവിനെയാണ് നഷ്ടപ്പെട്ടത് . തനിക്ക് മാര്‍ഗ്ഗദര്‍ശിയായിരുന്ന സഹോദരനേയും, അമിത് ഷാ കൂട്ടിച്ചേര്‍ത്തു.രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേയ്ക്ക് വഴി തിരിച്ചു വിട്ട കരുത്തനായിരുന്നു ജയ്റ്റ് ലിയെന്ന് രാജ്‌നാഥ് സിംഗ് കുറിച്ചു .അദ്ദേഹം സര്‍ക്കാരിന്റെയും , പാര്‍ട്ടിയുടെയും സ്വത്തായിരുന്നു .

സാധാരണക്കാര്‍ക്ക് തണലാകുന്നത് എങ്ങനെയെന്ന് സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തന്ന വ്യക്തിത്വമാണ് അരുണ്‍ ജയ്റ്റ് ലിയുടേതെന്ന് സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു . നിയമ,ധന കാര്യ വിഷയങ്ങള്‍ അതീവ വൈദഗ്ധ്യത്തോടെ കൈകാര്യം ചെയ്തു , അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി ഉണ്ടാകട്ടെ , ഓം ശാന്തി ശാന്തി , ഇതായിരുന്നു സ്മൃതി ഇറാനിയുടെ ട്വീറ്റ് 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.