എല്ലാ തരത്തിലുള്ള ഏറ്റുമുട്ടല്‍ കൊലപാതകങ്ങളോടും എതിര്‍പ്പാണ്; മന്ത്രിതല അന്വേഷണം നടത്തണമെന്നും അസദുദ്ദീന്‍ ഒവൈസി

Saturday 7 December 2019 9:16 am IST

ന്യൂദല്‍ഹി : വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മന്ത്രിതല അന്വേഷണം വേണമെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. വ്യക്തിപരമായി എല്ലാ തരത്തിലുള്ള ഏറ്റുമുട്ടല്‍ കൊലപാതകങ്ങളോടും തനിക്ക് എതിര്‍പ്പുണ്ട്. വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പോലും കേസെടുത്തിട്ടുണ്ട്. തെലങ്കാനയില്‍ ടിആര്‍എസ് സര്‍ക്കാറിന്റെ സഖ്യകക്ഷിയാണ് ഒവൈസിയുടെ പാര്‍ട്ടി. 

സംഭവത്തില്‍ മന്ത്രിതല അന്വേഷണം വേണം. ഏറ്റുമുട്ടല്‍ സംബന്ധിച്ച് വ്യക്തത വരുത്തി എല്ലാ കാര്യങ്ങളും ജനങ്ങള്‍ അറിയണമെന്നും ഒവൈസി പറഞ്ഞു. വാര്‍ത്ത ഏജന്‍സിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

വെള്ളിയാഴ്ച രാവിലെയോടെയാണ് ദിശ കേസിലെ പ്രതികള്‍ തെളിവെടുപ്പിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ചത്. തോക്ക് കൈക്കലാക്കി ആക്രമിക്കാന്‍ ശ്രമിക്കുകയും പോലീസുകാര്‍ക്ക് നേരെ കല്ലേറ് ഉണ്ടായതിനെ തുടര്‍ന്ന് മറ്റ് മാര്‍ഗ്ഗമില്ലാതെയാണ് വെടിവെച്ചതെന്നാണ് അന്വേഷണ സംഘം  വിശദീകരണം നല്‍കിയിരിക്കുന്നത്. നിയമ പരമായ കാര്യങ്ങള്‍ മാ്ര്രതമാണ് 

ചെയ്തത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ കല്ലുപയോഗിച്ച് പോലീസിനെ ആക്രമിച്ചെന്നും ആയുധം കൈക്കലാക്കിയെന്നും സൈബരാബാദ് പോലീസ് ചീഫ് വി.സി. സജ്ജനാറും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പ്രതികളായ മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചിന്തകുണ്ഡ ചെന്നകേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. അതേസമയം രാജ്യം ഇതിനോട് സമ്മിശ്രമായാണ് പ്രതികരിച്ചത്. പോലീസ് നടപടിയെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.