ആസാമില്‍ അനധികൃത മദ്രസകള്‍ കൂണു പോലെ മുളയ്ക്കുന്നു; വര്‍ഗീയത പ്രചരിപ്പിക്കുന്നെന്ന് മൊരിയ ദേശി ജാതീയ പരിഷത്ത് അധ്യക്ഷന്‍

Friday 19 July 2019 4:59 pm IST
രജിസ്‌ട്രേഷന്‍ പോലുമില്ലാത്ത ഇത്തരം മദ്രസകളില്‍ എന്ത് തരം വിദ്യാഭ്യാസമാണ് നടപ്പിലാക്കുന്നതെന്നും അതിന്റെ ഗണമെത്രത്തോളമുണ്ടെന്ന് ആസാം സര്‍ക്കാര്‍ പരിശോധിക്കണമെന്നും ഗൊരിയ മൊരിയ ദേശി ജാതീയ പരിഷത്ത് അധ്യക്ഷന്‍ നൂറുള്‍ ഹാഖ്വെ വ്യക്തമാക്കുന്നു.

ഡിസ്പൂര്‍: സംസ്ഥാനത്ത് അനധികൃത മദ്രസകള്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നെന്ന് ആസാമിലെ മുസ്ലീം സംഘടനയായ ഗൊരിയ മൊരിയ ദേശി ജാതീയ പരിഷത്ത്. 

കുടിയേറ്റക്കാരായ പാവപ്പെട്ട  മുസ്ലീം ജനതയ്ക്ക് വിദ്യാഭ്യാസ നല്‍കാനെന്ന വ്യാജേന ആസാമില്‍ കൂണു പോലെ മദ്രസകള്‍ പൊട്ടി മുളയ്ക്കുന്നുണ്ട്. എന്നാല്‍ ഇവയില്‍ പലതും സര്‍ക്കാര്‍ അംഗീകാരത്തോടെയല്ല പ്രവര്‍ത്തിക്കുന്നത്. രജിസ്‌ട്രേഷന്‍ പോലുമില്ലാത്ത ഇത്തരം മദ്രസകളില്‍ എന്ത് തരം വിദ്യാഭ്യാസമാണ് നടപ്പിലാക്കുന്നതെന്നും അതിന്റെ ഗുണമെത്രത്തോളമുണ്ടെന്ന് ആസാം സര്‍ക്കാര്‍ പരിശോധിക്കണമെന്നും ഗൊരിയ മൊരിയ ദേശി ജാതീയ പരിഷത്ത് അധ്യക്ഷന്‍ നൂറുള്‍ ഹാഖ്വെ വ്യക്തമാക്കുന്നു. 

വര്‍ഗീയതയെന്നതു കൊണ്ട് ഭീകരവാദ പ്രവര്‍ത്തനമെന്നല്ല ഉദ്ദേശിക്കുന്നത്. എന്നാല്‍ അത്രത്തോളം തന്നെ അപകടകരമാണതെന്നും ഹാഖ്വെ പറയുന്നു. മതപഠനം കൊണ്ട് അര്‍ത്ഥമാക്കുന്നത് സാഹോദര്യമാണ്. അതേസമയം അത്തരം മതപഠന സ്ഥാപനങ്ങള്‍ വര്‍ഗീയ സംഘടനകള്‍ നിയന്ത്രിക്കുകയാണെങ്കില്‍ സമൂഹത്തില്‍ വിഭജനമുണ്ടാകുമെന്നും ബംഗ്ലാദേശി കുടിയേറ്റക്കാരാണ് അനധികൃതമായി അസാമിലേയ്ക്ക് കടന്നു കൂടിയിരിക്കുന്നതെന്നും ഹാഖ്വെ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.