അതിര്‍ത്തി കാക്കാന്‍ ആക്രമണ ശേഷിയുള്ള തോക്കുകളെത്തി; പാക്കിസ്ഥാന്‍,​ ചൈന അതിര്‍ത്തിയിലെ സൈനികര്‍ക്കായാണ് ഈ ഉഗ്രശേഷിയുള്ള തോക്കുകള്‍

Saturday 14 December 2019 2:10 pm IST

ന്യൂദല്‍ഹി : പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യന്‍ അതിര്‍ത്തി കാക്കാന്‍ ആക്രമണശേഷിയുള്ള തോക്കുകളെത്തി. പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തിയിലെ സൈനികര്‍ക്കാണ് ഉഗ്രശേഷിയുള്ള തോക്കുകള്‍ ലഭിച്ചിരിക്കുന്നത്. അമേരിക്കന്‍ ആയുധ നിര്‍മാതാക്കളാണ് സിഗ് സോയറില്‍ നിന്നാണ് തോക്കുകള്‍ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. 

2005 മുതല്‍ പുതിയ തോക്കുകള്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു ഇന്ത്യന്‍ സൈന്യം. അമേരിക്കന്‍ നിര്‍മിതമായ ഈ റൈഫിളുകള്‍ മുന്‍നിരയിലുള്ള സൈനികര്‍ക്കാണ് ലഭിക്കുക. 72,400 സിങ്- 716 റൈഫിളുകള്‍ വാങ്ങാനാണ് ഇന്ത്യ യുഎസുമായി കരാറില്‍ എത്തിയിരിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി 10,000 റൈഫിളുകള്‍ ഇന്ത്യക്ക് ലഭിച്ചത്. 

2020 ഓടെ മുഴുവന്‍ തോക്കുകളും ഇന്ത്യയ്ക്ക് ലഭിക്കും. 638 കോടി രൂപ് ചെലവിട്ടാണ് ഇത് വാങ്ങുന്നത്. ലഭിക്കുന്നതില്‍ 400 എണ്ണം വ്യോമസേനയ്ക്കും 200 തോക്കുകള്‍ നാവിക സേനയ്ക്കും കൈമാറും. സൈനികര്‍ക്ക് കൈയ്യിലൊതുങ്ങാവുന്ന ഈ തോക്കുകള്‍ 500 മീറ്റര്‍ റേഞ്ചില്‍ വരെ ഉന്നം വെയ്ക്കും. 13 ലക്ഷം സൈനികര്‍ക്കാണ് അടുത്ത ഘട്ടത്തില്‍ ഈ തോക്കുകള്‍ ലഭിക്കുക. ഈ തോക്കുകള്‍ ഉത്തര്‍ പ്രദേശിലെ ആയുധ നിര്‍മാണ ഫാക്ടറിയായ കോര്‍വ ഓര്‍ഡിനന്‍സിലാണ് നിര്‍മ്മിക്കുക.

എകെ 47 തോക്കുകളുടെ മറ്റൊരു പതിപ്പായ എകെ 203യുടെ 7,45,000തോക്കുകളും സൈന്യത്തിനായി നിര്‍മിച്ചുനല്‍കാന്‍ പദ്ധതിയുണ്ട്. റഷ്യയുമായുള്ള കരാറിന്റെ ഭാഗമായി നിര്‍മിക്കുക ഈ തോക്കുകള്‍ക്ക് 12, 000 കോടി രൂപയാണ് ചിലവാകുക.

ഇതൊടൊപ്പം റഷ്യന്‍ നിര്‍മിത കലനിഷ്‌കോവ് തോക്കുകളും ഇന്ത്യന്‍ സൈന്യത്തിനായി നല്‍കുന്നുണ്ട്. 

ഇതുകൂടാതെ 210 ഇസ്രായേലി സ്‌പൈക്ക് ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകളും 12 ലോഞ്ചറുകളും, മറ്റ് പടക്കോപ്പുകളും വാങ്ങാനും ഇന്ത്യന്‍ സൈന്യത്തിന് പദ്ധതിയുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.