ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്: ഫെഡറര്‍ക്കും ജോക്കോവിച്ചിനും ആദ്യജയം

Monday 20 January 2020 11:53 pm IST

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്‍സ്ലാമിന്റെ ഒന്നാം റൗണ്ടില്‍ പ്രമുഖര്‍ക്ക് ജയം. പുരുഷവിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ നൊവാക് ജോക്കോവിച്ചും റോജര്‍ ഫെഡററും ജയത്തോട തുടങ്ങി. ജര്‍മ്മനിയുടെ സട്രഫിനെ നാലു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ജോക്കോവിച്ചിന് കീഴടക്കാനായത് 7-6,6-2, 2-6, 6-1 നാണ് നിലവിലെ ചാമ്പ്യനായ ജോക്കോവിച്ച് തോല്‍പ്പിച്ചത്. ഫെഡറര്‍ അമേരിക്കയുടെ സ്റ്റീഫ് ജോണ്‍സണെ നേരിട്ടുകള്‍ക്കുള്ള സെറ്റിനാണ് പരാജയപ്പെടുത്തിയത് സ്‌ക്കോര്‍(6-3,6-2,6-2).

മറ്റ് മത്സരങ്ങളില്‍ 18-ാം സീഡ് ദിമിത്രേവ്, സാം ക്വറി, ഗുഡോ പെല്ല, സെറ്റ്സിപാസ്സ് എന്നിവരും രണ്ടാം റൗണ്ടിലെത്തി. 6-ാം സീഡ് സെറ്റ്സിപാസ്സ് എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്കാണ് കറൂസോയെ പരാജയപ്പെടുത്തിയത്. (6-0,6-2,6-3). 18ാം സീഡ് ദിമിത്രേവ് ലോണ്ടേരോവിനെ തോല്‍പ്പിക്കാന്‍ നാലു സെറ്റ് വിയര്‍പ്പൊഴുക്കേണ്ടിവന്നു(4-6,6-2,6-0,6-4). 22ാം സീഡ് അര്‍ജന്റീനയുടെ ഗുഡോ പെല്ല ഓസ്ട്രേലിയയുടെ സ്മിത്തിനെ 6-3,7-5,6-4ന് തോല്‍പ്പിച്ച് രണ്ടാം റൗണ്ട് ഉറപ്പാക്കിയപ്പോള്‍ 25-ാം സീഡ് കോറിക്കിനെ ഞെട്ടിച്ചാണ് അമേരിക്കയുടെ സാം ക്വറി 6-3,6-4,6-4ന് ജയം പിടിച്ചുവാങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.