ഓസ്ട്രേലിയന്‍ ഓപ്പണ്‍: പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ജയവും തോല്‍വിയും

Wednesday 22 January 2020 10:38 pm IST

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ജയവും തോല്‍വിയും. ഇന്ത്യയുടെ സീഡ് ചെയ്യപ്പെടാത്ത സീനിയര്‍താരം റോഹന്‍ ബൊപ്പണ്ണ തോറ്റപ്പോള്‍ ദിവിജ് ചരണ്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു.

റോഹന്‍ ബൊപ്പണ്ണ -ജപ്പാന്റെ യൂച്ചിയാമ സഖ്യം 13-ാം സീഡ് മുന്‍ ചാമ്പ്യന്മാരും അമേരിക്കയുടെ ഇരട്ടസഹോദരങ്ങളുമായ ബ്രയാന്‍ സഖ്യത്തോട് 6-1,3-6,6-3ന് പൊരുതിതോറ്റു. ഇതിനിടെ ദിവിജ് ചരണ്‍-സിതാക് സഖ്യം 6-4,7-5ന് കാരേനോ ബുസ്റ്റ- സൗസാ സഖ്യത്തെ കീഴടക്കി രണ്ടാം റൗണ്ടില്‍ കടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.