ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്: വീനസിനെ ഗൗഫ് അട്ടിമറിച്ചു, ഓസാക്കക്കും ബാര്‍ട്ടിക്കും ജയം

Monday 20 January 2020 11:59 pm IST

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ ആഷ്ലീ ബാര്‍ടി, നവോമീ ഓസാക്കാ, സെറീന, വിറ്റോവ എന്നിവര്‍ അനായാസ ജയം നേടിയപ്പോള്‍ മുന്‍ ചാമ്പ്യന്‍ വീനസ് വില്യംസിനെ കോകോ ഗൗഫെന്ന കൗമാരതാരം അട്ടിമറിച്ചു.

ലോക ഒന്നാം നമ്പറും ഓപ്പണിലെ ഒന്നാം സീഡുമായ ആഷ്ലി ബാര്‍ട്ടി സുരേങ്കോയെ 5-7, 6-1,6-1 ന് തോല്‍പ്പിച്ചാണ് രണ്ടാം റൗണ്ടിലേക്ക് കടന്നത്. ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് എത്തിക്കാന്‍ സുരേങ്കോക്ക് സാധിച്ചെങ്കിലും രണ്ടും മൂന്നും സെറ്റ് അനായാസം നേടി ബാര്‍ടി മികവ് തെളിയിച്ചു. രണ്ടാം മത്സരത്തില്‍ നവോമി ഒസാക്ക 6-2,6-4ന് ബുസ്‌കോവയെ എതിരില്ലാത്ത രണ്ടു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. 6-2,6-4 നായിരുന്നു ജയം.

മറ്റൊരു മത്സരത്തില്‍ സെറീനാ വില്യംസ് 6-0,6-3നാണ് എതിരാളി പോറ്റാപോവയെ തകര്‍ത്തത്. ഇതിനിടെ സഹോദരിയും മുന്‍ ചാമ്പ്യനുമായ വീനസ് വില്യംസിനെ സ്വന്തം നാട്ടുകാരിയായ കോകോ ഗൗഫ് 7-6, 6-3ന് അട്ടിമറിച്ചു. കഴിഞ്ഞ വിംബിള്‍ഡണിന്റെ ആവര്‍ത്തനമാണ് ഗൗഫ് മെല്‍ബണിലും എടുത്തത്. ആദ്യ സെറ്റില്‍ത്തന്നെ വീനസിനെ ടൈബ്രേക്കറിലേക്ക് എത്തിച്ച ഗൗഫ് രണ്ടാം സെറ്റില്‍ മൂന്ന് തവണ സെര്‍വ്വുകള്‍ ഭേദിച്ചാണ് 39 കാരിയായ വീനസിനെ മടക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.