അയ്യപ്പസ്വാമിയെ നിന്ദിച്ച കേരളവര്‍മ്മയിലെ എസ്എഫ്‌ഐയുടെ ഫ്‌ളക്‌സിനെതിരെ പ്രതികരിച്ച്‌ കോളേജിലെ എബിവിപി പ്രവര്‍ത്തകര്‍; ഫ്‌ളക്‌സ് എസ്എഫ്‌ഐ സ്ഥാപിച്ചതിന് തെളിവുണ്ട്; പ്രതിഷേധിക്കും

Wednesday 26 June 2019 10:09 am IST
ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്ന സ്ഥലത്ത് എസ്എഫ്‌ഐ ചുവപ്പ് റിബണ്‍ കൊണ്ട് നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ബോര്‍ഡ് സ്ഥാപിച്ചത് എസ്എഫ്‌ഐയാണെന്ന് ഉറപ്പിച്ചു പറയാനാകും.

തൃശൂര്‍: അയ്യപ്പസ്വാമിയെ നിന്ദിച്ച് കേരളവര്‍മ്മ കോളേജില്‍ എസ്എഫ്‌ഐ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ച സംഭവത്തോട് പ്രതികരിച്ച് കോളേജിലെ എബിവിപി പ്രവര്‍ത്തകര്‍. ഫ്‌ളക്‌സ് എസ്എഫ്‌ഐ തന്നെ സ്ഥാപിച്ചതാണ്. ഇതിന് വ്യക്തമായ തെളിവുണ്ടെന്നും പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്ന സ്ഥലത്ത് എസ്എഫ്‌ഐ ചുവപ്പ് റിബണ്‍ കൊണ്ട് നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ബോര്‍ഡ് സ്ഥാപിച്ചത് എസ്എഫ്‌ഐയാണെന്ന് ഉറപ്പിച്ചു പറയാനാകും. അതുപോലെ നിലവില്‍ യൂണിറ്റിന് ബന്ധമൊന്നുമില്ലെങ്കിലും ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ തന്നെയാണെന്ന് സിഐ ഓഫീസില്‍ നടന്ന ഓള്‍ പാര്‍ട്ടി യോഗത്തില്‍ എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും യൂണിറ്റ് ചുമതലയുമുള്ള അസര്‍ മുബാറക്ക് സിഐ സലീഷിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും എബിവിപി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ എബിവിപി യൂണിറ്റ് വൈസ് പ്രസിഡന്റ് പ്രണവ് ജി കൃഷ്ണന്റെ ക്ഷമാപണം എന്ന പേരില്‍ ഫെയ്‌സ് ബുക്കില്‍ ഒരു സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കിയെന്നും എന്നാല്‍ പ്രണവ് എന്ന് പേരുള്ള എബിവിപി പ്രവര്‍ത്തകന്‍ കേരളവര്‍മ്മ കോളേജിലില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ നിലവില്‍ ഇവിടെ എബിവിപി യൂണിറ്റ് വൈസ് പ്രസിഡന്റ് അനഘ സന്തോഷാണ്. വ്യാജ പ്രചരണം നടത്തിയ പ്രണവ് ജി കൃഷ്ണനെതിരെ കേരളവര്‍മ്മയിലെ എബിവിപി പ്രവര്‍ത്തകരുടേയും ജില്ലാ കമ്മറ്റിയുടേയും നേതൃത്വത്തില്‍ പ്രതിഷേധിക്കുമെന്നും പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.