അയോധ്യക്കേസ് ആഗസ്റ്റ് രണ്ടിലേക്ക് മാറ്റി; മധ്യസ്ഥ ചര്‍ച്ചയ്ക്കായി നിയോഗിച്ച പ്രത്യേക സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസ് വീണ്ടും മാറ്റിയത്‌

Thursday 18 July 2019 12:26 pm IST

ന്യൂദല്‍ഹി :  അയോധ്യ കേസ് ആഗസ്റ്റ് രണ്ടിലേക്ക് മാറ്റിവെക്കാന്‍ സുപ്രീം കോടതി തീരുമാനം. പ്രശ്‌ന പരിഹാരത്തിനായി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് പരിഗണിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് ജൂലൈ 31ന് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കായി ശ്രമിച്ച പ്രത്യേക സമിതി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവിടാന്‍ ആകില്ലെന്നും കോടതി അറിയിച്ചു. 

അതേസമയം മധ്യസ്ഥ ചര്‍ച്ചയില്‍ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള അപേക്ഷകള്‍ പരിഗണിച്ചാണ് സമിതിയോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. റിട്ടയേര്‍ഡ് ജസ്റ്റിസ് ഇബ്രാഹിം കലീഫുള്ള, ശ്രീശ്രീ രവിശങ്കര്‍, അഭിഭാഷകനായ ശ്രീറാം പഞ്ചു എന്നിവരാണ് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയില്‍ ഉള്ളത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.