അയോധ്യാ വിധി: പുനഃപരിശോധനാ ഹര്‍ജി നല്‍കണോയെന്ന് നാളെ തീരുമാനം; സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമുള്ള അഞ്ചേക്കര്‍ വേണ്ടെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അംഗങ്ങള്‍
ന്യൂദല്‍ഹി : അയോധ്യ വിധി പുനപരിശോധനാ ഹര്‍ജി നല്‍കുന്നത് സംബന്ധിച്ച് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് നാളെ തീരുമാനമെടുക്കും. അയോധ്യ തര്‍ക്കഭൂമി രാമക്ഷേത്ര നിര്‍മാണത്തിനായി വിട്ടുകൊടുക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവില്സ മുസ്ലിം സംഘടനകള്‍ അതൃപ്തി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നത് സംബന്ധിച്ച് തീരുമാനിക്കുന്നത്.
അതേസമയം സുപ്രീംകോടതി നിര്‍ദ്ദേശിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കരുതെന്നും ബോര്‍ഡിലെ ചില അംഗങ്ങള്‍ നിലപാട് അറിയിച്ചിട്ടുണ്ട്. അതിനാല്‍ അയോധ്യയില്‍ പകരം ഭൂമി സ്വീകരിക്കേണ്ടതുണ്ടോ എന്നതും ചര്‍ച്ചയാകും. പുനപരിശോധന ഹര്‍ജി നല്കാന് തീരുമാനിച്ചാല്‍ ഭൂമി സ്വീകരിക്കുന്നത് മാറ്റിവച്ചേക്കും. മുസ്ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ വിഷയം കൂടി സുപ്രീംകോടതി ഭരണഘടനാ ബഞ്ച് വിശാല ബഞ്ചിന് വിട്ട വിഷയവും യോഗത്തില്‍ ചര്‍ച്ചയായേക്കും.
തര്‍ക്കഭൂമി രാമക്ഷേത്ര നിര്‍മാണത്തിനെന്നും പകരം അഞ്ചേക്കര്‍ ഭൂമി പള്ളിയുടെ നിര്‍മാണത്തിന് അയോധ്യയില്‍ തന്നെ കണ്ടെത്തി നല്‍കണമെന്നുമായിരുന്നു സുപ്രീംകോടതിയുടെ വിധി.