അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മിക്കാന്‍ സ്വര്‍ണ്ണ ഇഷ്ടിക വാഗ്ദാനം ചെയ്ത് മുഗള്‍ രാജവംശം; രാമജന്മഭൂമി തനിക്ക് ലഭിച്ചാല്‍ ഹിന്ദു വികാരങ്ങള്‍ക്ക് മുന്‍ഗണന, ഭൂമി ക്ഷേത്ര നിര്‍മാണത്തിനായി വിട്ടു നല്‍കും

Tuesday 20 August 2019 8:45 am IST

ഹൈദരാബാദ് : അയോധ്യയില്‍ രാമ ക്ഷേത്ര നിര്‍മാണത്തിനായി സ്വര്‍ണ്ണ ഇഷ്ടിക വാഗ്ദാനം ചെയ്ത് മുഗള്‍ ചക്രവര്‍ത്തി ബഹാദുര്‍ ഷാ സഫറിന്റെ പിന്‍ഗാമി. രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചാല്‍ ഉടന്‍ ഇത് നല്‍കുന്നതാണെന്നും പ്രിന്‍സ് യാക്കൂബ് ഹബീബുദ്ദീന്‍ ടുസിലാണ് അറിയിച്ചത്. 

1529 ല്‍ ബാബ്റി മസ്ജിദ് നിര്‍മിച്ച ആദ്യത്തെ മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്റെ പിന്‍ഗാമിയെന്ന നിലയില്‍ ഭൂമിയുടെ ഉടമയാണ്് താനെന്ന് പ്രിന്‍സ് അവകാശപ്പെട്ടു. അതിനാല്‍ സുപ്രീംകോടതി ഭൂമി തനിക്ക് കൈമാറണമെന്നാണ് ആഗ്രഹമെന്നും പ്രിന്‍സ് പറഞ്ഞു. ഭൂമി തനിക്ക് ലഭിക്കുകയാണെങ്കില്‍ ഹിന്ദുക്കളുടെ വികാരങ്ങള്‍ക്കാകും മുന്‍ തൂക്കം നല്‍കുക.

ബാബ്‌റി മസ്ജിദ് പണിത സ്ഥലത്ത് രാമക്ഷേത്രം നില്‍ക്കുന്നുവെന്ന വിശ്വാസത്തെയും മാനിച്ച് കൊണ്ട് മുഴുവന്‍ സ്ഥലവും ക്ഷേത്ര നിര്‍മാണത്തിനായി വിട്ടുനല്‍കും. പ്രിന്‍സ് യാക്കൂബ് ഇതുമായി ബന്ധപ്പെട്ട് സുപ്രീംേേകാടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല. 

1992 ഡിസംബര്‍ ആറിന് നൂറ് കണക്കിന് ആളുകള്‍ ചേര്‍ന്ന് പള്ളി പൊളിച്ചത്. കേസിലെ കക്ഷികള്‍ക്കൊന്നും അവരുടെ അവകാശ വാദം തെളിയിക്കുന്നതിന് മതിയായ രേഖകളൊന്നുമില്ല. മുഗളരുടെ പിന്‍ഗാമിയെന്ന നിലയില്‍ തനിക്ക് ഭൂമിയുടെ അവകാശം ഉണ്ട്. ക്ഷേത്രത്തിന്റെ നിര്‍മാണത്തിനായി മുഴുവന്‍ സ്ഥലവും നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് പ്രിന്‍സ് യാക്കൂബ് കൂട്ടിച്ചേര്‍ത്തു. 

ഇതിനു മുമ്പും ഹിന്ദു വിശ്വാസങ്ങളെ അനുകൂലിച്ച് പ്രസ്താവന നടത്തിയ അദ്ദേഹം രാമ ക്ഷേത്രം നശിപ്പിച്ചതിന് ഹിന്ദു സമൂഹത്തോട് മാപ്പ് അപേക്ഷിക്കുകയും ചെയ്തിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.