അയോധ്യ വിധിയ്‌ക്കെതിരെ ആയുധങ്ങളുമായി ലഘുലേഖ വിതരണം; കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍

Friday 15 November 2019 10:17 pm IST

കണ്ണൂര്‍: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ വെല്ലുവിളിച്ച് അയോധ്യ വിധിയ്‌ക്കെതിരെ ലഘുലേഖ വിതരണം ചെയ്ത രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ഉമ്മന്‍ ചിറ സ്വദേശികളായ വി.സി താജുദ്ദീന്‍ . ഇന്‍ഷാദ് എന്നിവരാണ് പിടിയിലായത്. കതിരൂര്‍ അഞ്ചാം മൈലിലെ ജുമാ അത്ത് പള്ളിയ്ക്ക് സമീപം വച്ചാണ് ഇവര്‍ പിടിയിലായത്. 

ഇവരില്‍ നിന്നും കത്തികളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു .ബാബറി വിധി കടുത്ത നീതി നിഷേധം നീതിയുടെ പുനഃസ്ഥാപനത്തിനായി ശബ്ദമുയര്‍ത്തുക ' എന്ന ലഘുലേഖയാണ് വിതരണം ചെയ്യത്. നേരത്തെയും സുപ്രീംകോടതി വിധിക്കെതിരെ കണ്ണുരില്‍ പ്രതിഷേധ പ്രകടനം നടത്തിയ എസ്ഡിപിക്കെതിരെ കേസെടുത്തിരുന്നു. വിലക്ക് ലംഘിച്ച് അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയെന്ന് ആരോപിച്ചാണ് കേസെടുത്തത്.  

ഇരുന്നൂറോളം പേര്‍ക്കെതിരെയാണ് അനുമതിയില്ലാതെ പ്രകടനത്തില്‍ പങ്കെടുത്തത്. ഇതിനെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. . വിധി പ്രസ്താവനയോട് അനുബന്ധിച്ച് രാജ്യ മൊട്ടാകെ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരത്തെ തന്നെ വിലക്ക് ഏര്‍പ്പെടുത്തുയതാണ്.വയനാട് മാനന്തവാടിയിലും വിലക്ക് ലംഘിച്ചു പ്രതിഷേധ പ്രകടനം നടത്താന്‍ ശ്രമിച്ച 67 എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റിലായിട്ടുണ്ട്. അയോധ്യ ഭൂമി കേസില്‍ സുപ്രീംകോടതി ശനിയാഴ്ച്ച പുറപ്പെടുവിച്ച വിധിയില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.