അയ്യപ്പനും കോശിയും- അവരുടെ വാശിയും

Tuesday 11 February 2020 10:07 am IST

അടുത്തിടയ്ക്ക് ഇറങ്ങിയ മലയാള സിനിമകളില്‍ ഏറ്റവും ആസ്വാദ്യകരമായ ഒരു സിനിമ.  രണ്ട് പേര് തമ്മിലുള്ള പോര് പടിപടിയായി  ഉയര്‍ന്നു പൊങ്ങുന്ന കാഴ്ചയില്‍ യാതൊരു കലര്‍പ്പുമില്ലാതെ രണ്ടേമുക്കാല്‍ മണിക്കൂര്‍. ഒരു നിമിഷം പോലും ലോജിക്ക് കളയാത്ത തീമും ട്രീറ്റ്മെന്റും.  കഥയുടെ കെട്ടുറപ്പ്, സംവിധായകന്റെ കൈത്തഴക്കം.  ബിജുമേനോന്‍, പൃഥ്വിരാജ്മാരുടെ അഭിനയം, എല്ലാം കസറി. 

കൂടെ  അഭിനയിച്ചവരും ഒന്നാന്തരമായി. എടുത്തു പറയേണ്ടത് കോട്ടയം സോമന്‍ (ഉപ്പും മുളകിലെ അപ്പൂപ്പന്‍ ), സംവിധായകന്‍ രഞ്ജിത്ത്,  അനില്‍ നെടുമങ്ങാട് തുടങ്ങി   സാബുമോന്‍ പോലും ഗംഭീരമായിരിക്കുന്നു. ആണുങ്ങളുടെ ഈഗോ-കലിപ്പ്-ഒന്നാന്തരമായി ഡെവലപ്പ് ചെയ്ത് എടുത്തതിലാണ് സച്ചിയുടെ ക്രാഫ്റ്റ്.  പിന്നെ ആദിവാസി ഗായിക നഞ്ചമ്മയുടെ പാട്ട് മനസ്സില്‍ നിറഞ്ഞു നില്‍ക്കും. അവരെ കുറച്ചുകൂടി സ്ക്രീനില്‍ കാണിക്കാമായിരുന്നു.

"അയ്യപ്പനും  വാവരും" ആയാലും സിനിമയില്‍  സംഗതി നന്നായേനെ. കഥയ്ക്ക് പുരാണമായി ബന്ധമൊന്നും ഇല്ല. എന്നാലും ഇതെഴുതുമ്പോള്‍  'പുരാണം' സച്ചിയുടെ മനസ്സില്‍ കൂടി കടന്നു പോയോ എന്ന് എനിക്കൊരു സംശയം! ഏതായാലും  this is a no nonsense movie. Hindi/Tamil rights would  make it a sure hit in those languages also.

ഇദ്ദേഹം തന്നെ തിരക്കഥ എഴുതിയ ഡ്രൈവിംഗ് ലൈസന്‍സ് സിനിമയും  കാണികളെ ബഹുമാനിക്കുന്ന വിധത്തിലാണ് എടുത്തിരിക്കുന്നത്.  Good work, Sacchi....

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.