ആസാദി; ജിന്നയുടെ മുദ്രാവാക്യം

Saturday 18 January 2020 5:12 am IST
തെരുവിലിറങ്ങിയവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം കേള്‍ക്കുമ്പോള്‍ ഹൃദയം തുടിക്കുന്നു എന്ന് വിശേഷിപ്പിക്കുന്ന ചില ചാനല്‍ വിശാരദന്മാരുണ്ട്. 'ആസാദി' എന്ന മുദ്രാവാക്യം ദല്‍ഹി ജെഎന്‍യുവില്‍ ആയിരുന്നെങ്കില്‍ അത് ജാമിയ മിലിയയിലും കേള്‍ക്കാനായി. ആര്‍ക്ക്, ആരില്‍ നിന്നാണ് ആസാദി (സ്വാതന്ത്ര്യം) വേണ്ടത്. ഈ മുദ്രാവാക്യം ജിന്നയുടേതായിരുന്നു. ഇന്ത്യയില്‍ നിന്നും ആസാദി വേണം. ഇന്ത്യന്‍ സംസ്‌കാരവും ഇസ്ലാമിക സംസ്‌കാരവും ചേരില്ല. അതുകൊണ്ട് ഇസ്ലാമികള്‍ക്ക് പ്രത്യേക രാജ്യം വേണം. പാകിസ്ഥാനുവേണ്ടിയുള്ള മുറവിളിയില്‍ ഉയര്‍ന്നതാണ് ആസാദി എന്ന മുദ്രാവാക്യം

ങ്ങാടിയില്‍ തോല്‍ക്കുമ്പോള്‍ അമ്മയോട് എന്നു പറയാറുണ്ടല്ലോ. അതുപോലെയായി കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് മുന്നണികള്‍. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ആര്‍എസ്എസിനുമെതിരെ ആക്രോശിച്ചുകൊണ്ടിരുന്ന കേരളത്തിലെ നേതാക്കള്‍ ഇപ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനേ പൂട്ടിയേ അടങ്ങൂ എന്ന വാശിയിലാണ്. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ആര്‍എസ്എസിനുമെതിരെ എത്ര തന്നെ പ്രകോപനമുണ്ടാക്കിയിട്ടും ആരും ഗൗനിക്കുന്നതേയില്ല. ആട്ടുകല്ലിന് കാറ്റടിച്ച പ്രകോപനം പോലും കേന്ദ്രഭരണക്കാര്‍ കാണിക്കുന്നില്ല. മാത്രമല്ല, പൗരത്വ ബില്ലിനെതിരെ രാജ്യമാകെ പ്രക്ഷോഭം എന്നൊക്കെ വിളിച്ചുകൂവുന്നുണ്ടെങ്കിലും വിപ്ലവം വന്നുപോയി എന്നൊക്കെ അവകാശപ്പെടുന്നുണ്ടെങ്കിലും ഒരു വയറിളക്കത്തിന്റെ പ്രതീതി പോലും ഉണ്ടാകുന്നില്ല. പുതിയ പ്രക്ഷോഭകരാരും മുന്നോട്ടുവരുന്നില്ല. രണ്ടുമൂന്ന് സര്‍വകലാശാലകളില്‍ നിന്നു കലഹമുണ്ടാക്കുന്നവര്‍ക്കെല്ലാം ഒരേ മുഖം. നാലാമതൊരു സര്‍വകലാശാലയില്‍ നിന്നു പ്രക്ഷോഭം ഉയര്‍ന്നിട്ടില്ല. എന്നിട്ടും പൗരത്വ നിയമത്തിനെതിരെ യുവത തെരുവിലെന്ന് പൊങ്ങച്ചം. 

തെരുവിലിറങ്ങിയവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം കേള്‍ക്കുമ്പോള്‍ ഹൃദയം തുടിക്കുന്നു എന്ന് വിശേഷിപ്പിക്കുന്ന ചില ചാനല്‍ വിശാരദന്മാരുണ്ട്. 'ആസാദി' എന്ന മുദ്രാവാക്യം ദല്‍ഹി ജെഎന്‍യുവില്‍ ആയിരുന്നെങ്കില്‍ അത് ജാമിയ മിലിയയിലും കേള്‍ക്കാനായി. ആര്‍ക്ക്, ആരില്‍ നിന്നാണ് ആസാദി (സ്വാതന്ത്ര്യം) വേണ്ടത്. ഈ മുദ്രാവാക്യം ജിന്നയുടേതായിരുന്നു. ഇന്ത്യയില്‍ നിന്നു ആസാദി വേണം. ഇന്ത്യന്‍ സംസ്‌കാരവും ഇസ്ലാമിക സംസ്‌കാരവും ചേരില്ല. അതുകൊണ്ട് ഇസ്ലാമികള്‍ക്ക് പ്രത്യേക രാജ്യം വേണം. പാക്കിസ്ഥാനുവേണ്ടിയുള്ള മുറവിളിയില്‍ ഉയര്‍ന്നതാണ് ആസാദി എന്ന മുദ്രാവാക്യം. ജിന്ന എന്തുതന്നെ പറഞ്ഞാലും ഇന്ത്യയിലെ ഇസ്ലാമുകളില്‍ ചെറിയൊരു ശതമാനമേ ഈ മുദ്രാവാക്യത്തെ അംഗീകരിച്ചിട്ടുള്ളൂ. അതുകൊണ്ടാണല്ലോ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചിട്ടും ഇസ്ലാം ഭൂരിപക്ഷം ഇവിടെത്തന്നെ കഴിഞ്ഞത്. ഭൂരിപക്ഷത്തിനില്ലാത്ത പരിഗണനയും പരിരക്ഷയും അവര്‍ക്ക് നല്‍കുന്നതിലും സന്തോഷമേയുള്ളൂ. പൗരത്വ നിയമ ഭേദഗതിയാവട്ടെ ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന ഒരു ഇസ്ലാമിനും ഒരു കോട്ടവും നഷ്ടവും ഉണ്ടാക്കുന്നുമില്ല. പിന്നെ ആര്‍ക്കാണ് ഈ വേവലാതി?

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് മതപീഡനംമൂലം ഒരു മുസല്‍മാനും ഇന്ത്യയിലേക്ക് വരുന്നില്ല. പക്ഷേ, വരുന്നുണ്ട്. പോലീസുകാരെയും പട്ടാളക്കാരേയും മുസ്ലിംതന്നെയായ ഇന്ത്യക്കാരെയും കൊന്നുകയറുന്നവരുണ്ട്. അവരാരും പൗരത്വം നേടാനെത്തുന്നവരല്ല. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന ലക്ഷ്യം വച്ച് കലാപം നടത്താനാണ്. രാജ്യത്തെ വീണ്ടും വെട്ടിമുറിക്കാനാണ്. ആ സത്യം ഭൂരിപക്ഷം മുസ്ലിങ്ങളും തിരിച്ചറിഞ്ഞുകഴിഞ്ഞു. അതുകൊണ്ടാണ് ചില പോക്കറ്റുകളില്‍ മാത്രം സമരം. അവര്‍ക്കാണ് ആസാദി വേണ്ടത്. ഇന്ത്യയുടെ മോചനം പാടിയവരെക്കുറിച്ച് അന്ന് മുഖ്യമന്ത്രിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം അതിനെ ന്യായീകരിക്കുകയായിരുന്നു. 

പാക്കിസ്ഥാന്‍ സിന്ദാബാദ് ഇന്ത്യന്‍ മണ്ണില്‍ ഉയരുമ്പോള്‍, കേരളത്തിലും ഉയര്‍ത്തിയപ്പോള്‍ കരുണാകരന്റെ മറുപടി ന്യായീകരിക്കുന്നതാണ്. പാക്കിസ്ഥാന്‍ എന്നാല്‍ പുണ്യഭൂമി എന്നായിരുന്നു ന്യായീകരണം. ജിന്നയുടെ മുദ്രാവാക്യത്തെ അംഗീകരിച്ചവരാണ് കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും.  ഇരുകൂട്ടരും ഇന്ത്യാ വിഭജനത്തെ അനുകൂലിച്ചു. എന്നെ വെട്ടിക്കീറിയ ശേഷമേ രാജ്യത്തെ വെട്ടിമുറിക്കാവൂ എന്ന് ശഠിച്ച ഗാന്ധിജിയുടെ ശബ്ദം ചോരയില്‍ മുക്കിയവരാണ് ഇരുകക്ഷികളും. ഇവര്‍ ഇന്ന് ആസാദി മുദ്രാവാക്യത്തിനൊപ്പം അണിചേര്‍ന്നിരിക്കുന്നു. അത് സാധാരണ കമ്യൂണിസ്റ്റുകാരും  കോണ്‍ഗ്രസുകാരും മുസ്ലീങ്ങളും തിരിച്ചറിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് അങ്ങാടിയിലെ തോല്‍വി മനസ്സിലാക്കുന്നത്.  ശ്രദ്ധ തിരിക്കാനാണ് കേരള ഗവര്‍ണര്‍ക്കെതിരെ ഉറഞ്ഞുതുള്ളുന്നത്.

കേരളത്തിലെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ ഗോഗ്വാ വിളികളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ അവജ്ഞയോടെ തള്ളിക്കളയുകയാണ്. താന്‍ വെറുമൊരു റബ്ബര്‍സ്റ്റാമ്പല്ലെന്നും നിര്‍വ്വഹിക്കുന്നത് ഭരണ ഘടനാ ബാധ്യതകളാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ആഞ്ഞടിച്ചിരുന്നു. ആവശ്യത്തിന് സമയം എടുത്ത് മനസ്സാക്ഷിക്കനുസരിച്ച് ഫയലുകളില്‍ തീരുമാനം എടുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ സര്‍ക്കാരിനോട് ഉന്നയിച്ചിട്ടുണ്ട്. അവയ്ക്ക് ഉത്തരം ലഭിക്കണം. സംശയങ്ങള്‍ പരിഹരിച്ചാല്‍  ഓര്‍ഡിനന്‍സില്‍ ഒപ്പിടും  അതിന് തനിക്ക് സമയം വേണമെന്നും ഗവര്‍ണര്‍ അറിയിച്ചിരിക്കുകയാണ്.

ഭരണഘടനാ ബാധ്യതകള്‍ നിറവേറ്റുമ്പോള്‍ അവ പൊതുസമൂഹവുമായി ചര്‍ച്ച  ചെയ്യാന്‍ പാടില്ലെന്നത് സത്യപ്രതിജ്ഞയുടെ ഭാഗമാണ്. അക്കാര്യം ഞാന്‍ പാലിക്കുന്നു. എന്നാല്‍ മന്ത്രിമാരോ മറ്റുള്ളവരോ അത് പാലിക്കുന്നുണ്ടോയെന്നതിലും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ആരിഫ് മുഹമ്മദ് ഖാനെ വിരട്ടി ലക്ഷ്യം നേടുകയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിന് വേറെ ആളെ നോക്കണമെന്നാണ് ഗവര്‍ണറുടെ നിലപാട്. പാര്‍ട്ടികള്‍ സര്‍ക്കാരിന് ഒപ്പമുണ്ടാകാം. എന്നാല്‍ ജനങ്ങള്‍ ഗവര്‍ണര്‍ക്കൊപ്പമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.