ഇന്ന് അയോധ്യ ദിനം; ക്ഷേത്രങ്ങള്‍ ഉള്‍പ്പടെ രാജ്യത്തെ പ്രമുഖ സ്ഥലങ്ങളില്‍ കര്‍ശ്ശന സുരക്ഷയും നിരീക്ഷണവും ഏര്‍പ്പെടുത്തി

Friday 6 December 2019 8:30 am IST

ലഖ്നൗ: സുപ്രീംകോടതി വിധിക്ക് ശേഷമുള്ള ആദ്യത്തെ അയോധ്യ ദിനം ഇന്ന്. ഇതിനോടനുബന്ധിച്ച് ഉത്തര്‍ പ്രദേശിലും പരിസരത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അയോധ്യ ക്ഷേത്ര പരിസരത്തും രാജ്യത്തെ റെയില്‍വേ, ക്ഷേത്രങ്ങള്‍ ഉള്‍പ്പടെ പ്രമുഖ സ്ഥലങ്ങളിലെ സുരക്ഷ സാവിധാനങ്ങള്‍ വര്‍ധിപ്പിച്ച് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ബാബറി മസ്ജിദ് തകര്‍ന്നിട്ട് 27 വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. അയോധ്യ കേസില്‍ സുപ്രീംകോടതി വിധി പ്രഖ്യാപിച്ച നവംബര്‍ ഒമ്പതിന് നടപ്പിലാക്കിയ സമാനമായ സുരക്ഷാ ക്രമീകരണമാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളതെന്ന് മുതിര്‍ന്ന ഡിജിപി പി വി രാമസ്വാമി പറഞ്ഞു. 

ജില്ലയെ നാല് മേഖലകളായി വിഭജിച്ചാണ് പ്രത്യേക സുരക്ഷ ഒരുക്കിയത്. ഓരോ സോണും ഓരോ എസ്പിമാര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ 269 പോലീസ് പിക്കറ്റ് സ്ഥാപിച്ചിട്ടുണ്ട്. ക്രമസമാധാന നില തകര്‍ക്കുന്നതോ, മതസൗഹാര്‍ദം നശിപ്പിക്കുന്നതുമായ യാതൊരു പ്രവൃത്തിയും അനുവദിക്കില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.