ഗുസ്തി താരം ബബിത ഫോഗട്ട് ബിജെപിയില്‍ ചേര്‍ന്നു

Monday 12 August 2019 5:34 pm IST

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തി സ്വര്‍ണജേത്രി ബബിത കുമാരി ഫോഗട്ടും അവരുടെ അച്ഛനും ഗുസ്തി പരിശീലകനുമായ മഹാവീര്‍ ഫോഗാട്ടും ബിജെപിയില്‍ ചേര്‍ന്നു. കായിക യുവജനകാര്യ മന്ത്രി കിരണ്‍ റിജിജു, ഹരിയാനയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അനില്‍ ജെയ്ന്‍, സംസ്ഥാന അധ്യക്ഷന്‍  സുഭാഷ് ബാദ്ലാ എന്നിവരുടെ സാന്നിധ്യത്തിലാണ് അവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. 

പെണ്‍മക്കളെ പരിശീലിപ്പിക്കുന്നതിനും അവരെ അന്താരാഷ്ട്ര തലത്തിലുള്ള ഗുസ്തിക്കാരാക്കുന്നതില്‍ പങ്ക് വഹിച്ച മാതൃകാപരമായ വ്യക്തിയാണ് അച്ഛന്‍ മഹാവീര്‍ ഫോഗാട്ട്. ഇരുവരും പാര്‍ട്ടിയില്‍ ചേരുന്നത് ഹരിയാനയില്‍ രാഷ്ട്രീയമായ നേട്ടമുണ്ടാകുമെന്ന് റിജിജു പറഞ്ഞു.

ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ദംഗല്‍ എന്ന ഹിന്ദി ചിത്രത്തിന്റെ വിജയത്തെത്തുടര്‍ന്നാണ് ഫോഗാട്ട്  കുടുംബം രാജ്യവ്യാപകമായി പ്രശസ്തരായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.