'മമത രാഷ്ട്രീയ വൈരാഗ്യ ബുദ്ധിയോടെ പെരുമാറി; സുരക്ഷ മനപ്പൂര്‍വ്വം വൈകിപ്പിച്ചു, ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ മാവോവാദികളുടെ ആക്രമണത്തില്‍ നിന്നും രക്ഷിച്ചത് ഗവര്‍ണര്‍'; രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോ

Friday 20 September 2019 4:46 pm IST

ന്യൂദല്‍ഹി : ബംഗാളിലെ മമത സര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യത്തോടെ പക്ഷപാതപരമായി പെരുമാറുന്നതായി കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോ. കൊല്‍ക്കത്ത ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെത്തി ബാബുള്‍ സുപ്രിയോയെ പ്രതിഷേധക്കാര്‍ തടഞ്ഞ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. പിന്നീട് ഗവര്‍ണര്‍ ഇടപെട്ടാണ് പ്രതിഷേധക്കാരില്‍ നിന്നും കേന്ദ്രമന്ത്രിയെ രക്ഷപ്പെടുത്തിയത്. 

എബിവിപി സംഘടിപ്പിച്ച സെമിനാറില്‍ പ്രസംഗിക്കാന്‍ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെത്തിയതാണ് ബാബുള്‍ സുപ്രിയോ. ഇവിടെ എത്തിയ കേന്ദ്രമന്ത്രിയെ ചില വിദ്യാര്‍ത്ഥികള്‍ തടയുകയും കറുത്തകൊടി വീശുകയും ചെയ്തു. സംസ്ഥാനത്തെത്തിയ കേന്ദ്ര മന്ത്രിയെ കൈയേറ്റം ചെയ്യാന്‍ശ്രമം നടന്നിട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായില്ല. 

പിന്നീട് ഗവര്‍ണര്‍ അടിയന്തിരമായി സ്ഥലത്തെത്തുകയും, പ്രതിഷേധക്കാരെ പുറത്തിക്കിയുമാണ് ബാബുള്‍ സുപ്രിയോയെ രക്ഷപ്പെടുത്തിയത്. ഇഅതേസമയം ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുമെന്ന് വൈസ് ചാന്‍സലറിന് അറിയാമായിരുന്നു. പക്ഷേ അദ്ദേഹം ഒന്നും ചെയ്തില്ല. 

പോലീസിനെ വിളിക്കാന്‍ ജെയു വൈസ് ചാന്‍സലര്‍ വിസമ്മതിച്ചതായും മന്ത്രി ആരോപിച്ചു. ജാദവ്പൂര്‍ സര്‍വകലാശാലയിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം അസന്‍സോളില്‍ നിന്നുള്ള ബിജെപി എംപിക്കും സംസ്ഥാന സര്‍ക്കാരിനുമായിരുന്നു. എന്നാല്‍ മമത ബാനര്‍ജി സുരക്ഷ മനപൂര്‍വം വൈകിപ്പിച്ചു. 

'കാറില്‍ നിന്നിറങ്ങിയ നിമിഷം അവര്‍ എന്നെ ആക്രമിക്കുകയായിരുന്നു. അവര്‍ എന്നെ ചവിട്ടി, കുത്തി, മുടി പിടിച്ചു ... ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് എന്നെ വലിച്ചു. അവര്‍ പ്രത്യക്ഷത്തില്‍ വിദ്യാര്‍ത്ഥികളായിരുന്നു. ഞാന്‍ പരിപാടിയില്‍ പങ്കെടുത്ത് ഇറങ്ങിയതിനുശേഷം അവര്‍ എന്നെ വീണ്ടും ആക്രമിച്ചു. മരത്തടി വെച്ചായിരുന്നു അടിച്ചത്. ഞങ്ങള്‍ നക്സലേറ്റുകള്‍ ആണ് എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് അവര്‍ എന്നെ പ്രകോപിപ്പിക്കാനും അവര്‍ ശ്രമിച്ചു.'

തന്നെ രക്ഷപ്പെടുത്താന്‍ വരരുതെന്ന് മമത ബാനര്‍ജി ഗവര്‍ണറോട് ആവശ്യപ്പെട്ടെന്നും ബാബുള്‍ സുപ്രിയോ പറഞ്ഞു. രാഷ്ട്രീയ പകപോക്കുകയാണ് അവര്‍. മമത പക്ഷപാത പരമായാണ് പെരുമാറുന്നത്. യൂണിവേഴ്സിറ്റി അധികൃതരും ആക്രമണത്തെ നിഷ്പക്ഷമായി നോക്കി നില്‍ക്കുകയായിരുന്നെന്നും ബാബുല്‍ സുപ്രിയോ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.