യുഎസില്‍ ഇമ്രാന്‍ ഖാന്‍ പങ്കെടുത്ത പരിപാടിക്കിടെ പാക്കിസ്ഥാനില്‍ നിന്നും ബലൂചിസ്ഥാന് സ്വാതന്ത്യം വേണമെന്ന മുദ്രാവാക്യങ്ങളുമായി ബലൂച് യുവാക്കള്‍; പ്രതിഷേധം ശക്തമായതോടെ അവരെ പുറത്താക്കി പരിപാടി പുനരാരംഭിച്ചു

Tuesday 23 July 2019 9:23 am IST

വാഷിങ്ടണ്‍: യുഎസ് സന്ദര്‍ശനവേളയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പങ്കെടുത്ത പരിപാടിയില്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുയര്‍ത്തി ബലൂചിസ്ഥാന്‍ യുവാക്കള്‍. വാഷിങ്ടണിലെ ഒരു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അമേരിക്കയിലുള്ള പാക്കിസ്ഥാനികളെ ഇമ്രാന്‍ ഖാന്‍ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു പ്രതിഷേധം.

പാക്കിസ്ഥാനില്‍ നിന്നും ബലൂച്ചിസ്ഥാന് സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ടാണ് യുവാക്കള്‍ മുദ്രാവാക്യം വിളിച്ചത്. പ്രതിഷേധം ശക്തമായതോടെ സുരക്ഷാ ജിവനക്കാര്‍ എത്തി ഇവരെ പുറത്താക്കി. 

പാക് പ്രധാനമന്ത്രിയായി ചുമതലയേറ്റതിനു ശേഷമുള്ള ഇമ്രാന്റെ ആദ്യ യുഎസ് സന്ദര്‍ശനമാണിത്. മൂന്നുദിവസം നീണ്ടു നില്‍ക്കുന്നതാണ് സന്ദര്‍ശനം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.