പിണറായി വിജയന്റെ വടിവാള്‍ പ്രസംഗം കഴിഞ്ഞപ്പോള്‍ സിപിഎമ്മിന്റെ സീറ്റും പോയി; മംഗളൂരു കോര്‍പ്പറേഷനില്‍ ബിജെപിക്ക് വന്‍ വിജയം; ഭരണം പിടിച്ചെടുത്തു

Thursday 14 November 2019 8:36 pm IST

 

 കര്‍ണ്ണാടക: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ച സ്ഥലത്ത് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. ബ്രണ്ണന്‍ കോളജിലെ വടിവാളുകള്‍ക്കിടയിലൂടെ  നടന്ന കഥ പറഞ്ഞ് പ്രസംഗിച്ച മംഗളൂരു കോര്‍പറേഷനില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി വന്‍ നേട്ടം സ്വന്തമാക്കിയത്. മംഗളൂര്‍ സിറ്റി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തകര്‍ത്താണ് ബിജെപി 44 സീറ്റുകളില്‍ വിജയിച്ചത്. കോണ്‍ഗ്രസിനു 14 സീറ്റുകളില്‍ തൃപ്തിപ്പെടേണ്ടി വന്നു. എസ്ഡിപിഐ രണ്ട് സീറ്റ് നേടി. എന്നാല്‍ സിപിഎമ്മിന് ഒരു സീറ്റു പോലും നേടാനായില്ല. 

രണ്ട് മുനിസിപ്പാലിറ്റികള്‍, ആറ് മുനിസിപ്പല്‍ കൗണ്‍സിലുകള്‍, മൂന്ന് ടൗണ്‍ പഞ്ചായത്തുകള്‍, മൂന്ന് മുനിസിപ്പാലിറ്റികള്‍ എന്നിവയിലാണ് തെരെഞ്ഞെടുപ്പു നടന്നത്. മംഗലാപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 60 സീറ്റുകളില്‍ 44 എണ്ണം നേടികൊണ്ട് ബിജെപി അധികാരം പിടിച്ചെടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 418 വാര്‍ഡുകളാണ് വോട്ടെടുപ്പിനുണ്ടായിരുന്നത്. കോണ്‍ഗ്രസ് 151 വാര്‍ഡുകളാണ് കിട്ടിയത്. 125 വാര്‍ഡുകളില്‍ നിന്ന് ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തു.  2013 ലെ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 35 സീറ്റുകള്‍ നേടി ഭൂരിപക്ഷം നേടിയിരുന്നു. 20 സീറ്റുകളാണ് ബിജെപിക്ക് അന്നു നേടാനായത്. ജെഡിയു രണ്ട് സീറ്റുകളും സിപിഐ എം സ്വതന്ത്രന്‍ ഒരു സീറ്റ് വീതവും നേടിയിരുന്നു. എന്നാല്‍ ഇത്തവണ ജെഡിയുവിനും സിപിഎമ്മിനും അക്കൗണ്ട് തുറക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.