ബംഗ്ലാദേശില്‍ നിന്നും 37 ദശലക്ഷം ഹിന്ദുക്കളും ബുദ്ധമതക്കാരും ക്രിസ്ത്യാനികളും അപ്രത്യക്ഷരായി; മുസ്ലീം മൗലികവാദികളില്‍ നിന്നും രക്ഷിക്കണമെന്ന് ട്രംപിനോട് ബംഗ്ലാദേശി നേതാവിന്റെ അഭ്യര്‍ത്ഥന

Sunday 21 July 2019 7:32 pm IST
ട്രംപിനെ സന്ദര്‍ശിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 'ഞങ്ങള്‍ ബംഗ്ലാദേശികളാണെന്നും ഞങ്ങള്‍ക്ക് ഞങ്ങളുടെ രാജ്യത്ത് തന്നെ തുടരണമെന്നാണ് ആഗ്രഹമെന്നും ഞങ്ങളെ സഹായിക്കണമെന്നും' സാഹ ട്രംപിനോട് അഭ്യര്‍ത്ഥിക്കുന്നതായി വീഡിയോയില്‍ വ്യക്തമാണ്.

ധാക്ക: 37 ലക്ഷം വരുന്ന ഹിന്ദുക്കളും ബുദ്ധമതക്കാരും ക്രിസ്ത്യാനികളും ബംഗ്ലാദേശില്‍ നിന്ന് അപ്രത്യക്ഷരായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് വെളിപ്പെടുത്തി ന്യൂനപക്ഷ നേതാവ് പ്രിയ സാഹ. 

നോബല്‍ ജേതാവ് നാദിയ മുറാദ് അടക്കം മതപരമായ പീഡനത്തിനിരയായവരുമായി പ്രിയ ട്രംപിനെ സന്ദര്‍ശിച്ചപ്പോഴായിരുന്നു ഇതു സംബന്ധിച്ച കാര്യം വെളിപ്പെടുത്തിയത്. 

ട്രംപിനെ സന്ദര്‍ശിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 'ഞങ്ങള്‍ ബംഗ്ലാദേശികളാണെന്നും ഞങ്ങള്‍ക്ക് ഞങ്ങളുടെ രാജ്യത്ത് തന്നെ തുടരണമെന്നാണ് ആഗ്രഹമെന്നും ഞങ്ങളെ സഹായിക്കണമെന്നും' സാഹ ട്രംപിനോട് അഭ്യര്‍ത്ഥിക്കുന്നതായി വീഡിയോയില്‍ വ്യക്തമാണ്.

തന്റെ വീട് മുസ്ലീം മതമൗലികവാദികള്‍ കത്തിച്ചെന്നും തന്റെ സ്ഥലം അവര്‍ കൈവശപ്പെടുത്തിയെന്നും എന്നാല്‍ ഇതു സംബന്ധിച്ച വിധി ഇതുവരെ തീര്‍പ്പായിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്ത സാഹ ഇതിനെല്ലാം ബംഗ്ലാദേശി സര്‍ക്കാര്‍ അവര്‍ക്ക് ഒത്താശ ചെയ്യുന്നുണ്ടെന്നും ട്രംപിനോട് വ്യക്തമാക്കി. എന്നാല്‍ ഇതെല്ലാം കള്ളമാണെന്നാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഷഹരിയാര്‍ ആലത്തിന്റെ വാദം.

 

പിണറായി സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ല; കേരളത്തിലേക്കില്ലെന്ന സൂചന നല്‍കി നിസ്സാന്‍ കോര്‍പ്പറേഷന്‍; അതൃപ്തി പരസ്യമാക്കി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു; 10000 പേരുടെ തൊഴില്‍ പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീഴ്ത്തി സര്‍ക്കാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.