ബിനോയ് കോടിയേരി നല്‍കിയ പരാതിയെക്കുറിച്ച് അറിയില്ലെന്ന് ഡിജിപി

Thursday 20 June 2019 9:57 pm IST

കണ്ണൂര്‍:സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി നല്‍കിയ പരാതിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അക്കാര്യം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും ഡിജിപി ലോക്നാഥ് ബെഹ്‌റ.

ബിനോയ് കോടിയേരിക്കെതിരായ കേസില്‍ മുംബൈ പോലീസ് കേരള പോലീസിനോട് സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  നിലവില്‍ ഇതുവരേയും മുംബൈ പോലീസ് സഹായം ആവശ്യപ്പെട്ടിട്ടില്ല. മുംബൈ പോലീസ് രേഖാ മൂലം സഹായം ആവശ്യപ്പെട്ടാല്‍  സംസ്ഥാന പോലീസ് അന്വേഷണത്തിന്  സഹായിക്കും.- ഡി.ജി.പി.പറഞ്ഞു. 

അതേ സമയം ബിനോയ് കോടിയേരിക്കെതിരായ പരാതിനല്‍കിയ യുവതിയുടെ മൊഴി മുംബൈ പോലീസ് രേഖപ്പെടുത്തി. ബിനോയ് കോടിയേരിയും യുവതിയും മുംബൈയില്‍ ഒരുമിച്ച് താമസിച്ചതിന് തെളിവുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.