'ഞാന്‍ വിവാഹിതയാകാന്‍ പോകുന്നു'; വരനെ വെളിപ്പെടുത്തി ഭാമ

Friday 29 November 2019 7:37 pm IST

ലോഹിതദാസിന്റെ നിവേദ്യത്തിലൂടെയെത്തി മലയാളികളുടെ മനം കവര്‍ന്ന നടി ഭാമ വിവാഹിതയാകുന്നു. ബിസിനസുകാരനായ അരുണാണ് വരന്‍. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ് ഇരുവരുടെയും. സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍,സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ നായികയായി തിളങ്ങി. 2016ല്‍ റിലീസ് ചെയ്ത മറുപടിയാണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത മലയാള സിനിമ. 'ഞാന്‍ വിവാഹിതയാകാന്‍ പോകുന്നു'. ബിസിനസുകാരനായ അരുണാണ് വരനെന്നും വനിതയ്ക്ക് നലകിയ അഭിമുഖത്തിലാണ് ഭാമ വെളിപ്പെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.