ഉപഭോക്താവിന്റെ കൈയ്യില്‍ നിന്നും ക്യാരി ബാഗിന് 18 രൂപ ഈടാക്കി; ബിഗ് ബസാറിനോട് 11500 രൂപ പിഴയടക്കാന്‍ നിര്‍ദേശം

Sunday 20 October 2019 11:13 am IST

ചണ്ഡീഗഡ്: സാധനങ്ങള്‍ വാങ്ങിയ ഉപഭോക്താവിന്റെ കൈയ്യില്‍ നിന്നും ക്യാരിബാഗിനു പ്രത്യേകമായി 18 രൂപ ഈടാക്കിയ  ബിഗ് ബസാറിനു പിഴ. ഹരിയാനയില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് 11500 രൂപ പിഴയടക്കാന്‍ ബിഗ് ബസാറിനോടാവശ്യപ്പെട്ടത്. ഉപഭോക്താവ് ബാല്‍ദേവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

മാര്‍ച്ച് 20നാണ് പരാതി നല്‍കാനിടയായ സംഭവം ഉണ്ടായത്. ആവശ്യസാധനങ്ങള്‍ വാങ്ങിയ ശേഷം ബാല്‍ദേവിനോട് ക്യാരി ബാഗികൂടി പണം അടയ്ക്കാന്‍ ബിഗ്ബസാര്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ ബാല്‍ദേവ് ഉപഭോക്തൃ പരിഹാര ഫോറത്തിനു പരാതി നല്‍കുകയായിരുന്നു. ക്യാരി ബാഗിന് പണം ഈടാക്കുമെന്ന് മുന്‍കൂട്ടി ഒരിടത്തും പറഞ്ഞിരുന്നില്ല. ഇത് സേവനത്തില്‍ കാണിക്കുന്ന വഞ്ചനയാണെന്നായിരുന്നു പരാതിയുടെ ഉള്ളടക്കം. പരാതിയുടെ അടിസ്ഥാനത്തില്‍ ബിഗ് ബസാറില്‍ നിന്ന് 10000 രൂപ ഉപഭോക്തൃ നിയമ സഹായ അക്കൗണ്ടിലേക്കും 1500 രൂപ ബാല്‍ദേവിനും ഈടാക്കാന്‍ ഉത്തരവായി. എന്നാല്‍ ബിഗ്ബസാറിന്റെ വാദം സഞ്ചിയുടെ വില വിവരപട്ടിക കൃത്യമായി പതിച്ചിട്ടുണ്ടെന്നും ബാല്‍ദേവില്‍ നിന്ന് പണം ഈടാക്കിയിട്ടില്ലെന്നുമാണ്.

ഇതിനു മുന്‍പും സമാനമായ പരാതികള്‍ ബിഗ് ബസാറിനെതിരെ കണ്‍സ്യൂമര്‍ ഫോറത്തിന് കിട്ടിയിട്ടുണ്ട്. ക്യാരിബാഗിനു പണം ഈടാക്കിയ പരാതികളില്‍ മറ്റു സ്ഥാപനങ്ങളായ ഡോമിനോസ്, പിസ്സ, ബാറ്റാ, ലൈഫ് സ്‌റ്റൈല്‍ എന്നിവയ്ക്ക് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പിഴ ഈടാക്കിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.