ബിഗ് ബ്രദറിന്റെ ടീഷര്‍ട്ട് വാങ്ങാം; ആരാധകര്‍ക്ക് അവസരമൊരുക്കി മോഹന്‍ലാല്‍

Saturday 11 January 2020 4:06 pm IST

 

മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രമായ ബിഗ് ബ്രദറിന്റെ ടീഷര്‍ട്ടുകള്‍ വിപണിയില്‍. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ടീഷര്‍ട്ടുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. സിദ്ധിക്ക് ആണ് ബിഗ്ബ്രദറിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബിഗ് ബ്രദര്‍ എന്ന് എഴുതിയതും മോഹന്‍ലാലിന്റെ മുഖത്തിന്റെ ഭാഗം വരച്ചിട്ടുമുള്ള ടീഷര്‍ട്ടാണ് ലഭിക്കുക. ഒരു ടീഷര്‍ട്ടിന് 445 രൂപയാണ് വില.

മോഹന്‍ലാലിന്റെ വെബ്‌സൈറ്റിലൂടെയാണ് ടീഷര്‍ട്ടുകള്‍ വാങ്ങാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. സച്ചിദാനന്ദന്‍ എന്ന ഏറെ സങ്കീര്‍ണമായ കഥാപാത്രത്തിലൂടെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. കംപ്ലീറ്റ് ആക്ടര്‍ വെബ്‌സൈറ്റിലെ ലാല്‍ സ്‌റ്റോര്‍ എന്ന വിഭാഗത്തിലാണ് ടീഷര്‍ട്ടുകള്‍ ലഭിക്കുക. ടീഷര്‍ട്ടുകള്‍ വിറ്റു കിട്ടുന്ന പണം മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായും ഉപയോഗിക്കും. ഈമാസം 16നാണ് ബിഗ് ബ്രദര്‍ റിലീസ് ചെയ്യുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ജിത്തു ദാമോദര്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.