നരേന്ദ്രമോദിയെ പ്രശംസിച്ച് ശതകോടീശ്വരൻ റെയ് ഡാലിയോ, മോദി ലോകത്തിലെ മികച്ച നേതാക്കളിൽ ഒരാൾ, പാവങ്ങളെയും പണക്കാരെയും അദ്ദേഹം ഒരുമിപ്പിച്ച് നിർത്തി

Friday 8 November 2019 8:49 pm IST

റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച്‌ ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍ റെയ് ഡാലിയോ. ലോകത്തിലെ ഏറ്റവും മികച്ച നേതാക്കളില്‍ ഒരാളാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന് ശതകോടീശ്വരനായ ബിസിനസ്സ് മേധാവി പ്രശംസിച്ചു. 

'എന്റെ അഭിപ്രായത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി മോദി ഏറ്റവും മികച്ച ലോകനേതാക്കളില്‍ ഒരാളാണ്', ഡാലിയോ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. ബ്രിഡ്ജ്‌വാട്ടര്‍ അസോസിയേറ്റ്‌സ് സ്ഥാപകനും, സഹ ചെയര്‍മാനും, ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ സഹമേധാവിയുമാണ് റെയ് ഡാലിയോ.

മരുഭൂമിയിലെ ദാവോസ് എന്നറിയപ്പെടുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിലാണ് ഡാലിയോ വേദിയില്‍ പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യയില്‍ നിരവധി സുപ്രധാന ദൗത്യങ്ങള്‍ നിര്‍വ്വഹിച്ച മോദിയെ ഡാലിയോ പ്രശംസിച്ചു. 'താങ്കള്‍ രാജ്യത്തെ പാവങ്ങളെയോ, പണക്കാരെയോ പ്രതിനിധാനം ചെയ്യുന്നതിന് പകരം അവരെ ഒരുമിപ്പിച്ച്‌ നിര്‍ത്തുന്നതില്‍ വിജയിച്ചിട്ടുണ്ട്', അമേരിക്കന്‍ നിക്ഷേപകന്‍ പറഞ്ഞു.

500 മില്ല്യണ്‍ ശൗചാലയങ്ങള്‍ നിര്‍മ്മിച്ച്‌ നല്‍കി, വെള്ളം എത്തിച്ചു, ഇതെല്ലാമാണ് ആളുകളുടെ ജീവിതങ്ങളെ മാറ്റുന്നതും ഒരുമിപ്പിക്കുന്നതും. താങ്കള്‍ ഒരു വലിയ സാമ്പത്തിക പുരോഗമനത്തിനുള്ള വേദി ഒരുക്കുകയാണ്, പ്രധാനമന്ത്രി മോദിയുടെ നേട്ടങ്ങളെക്കുറിച്ച്‌ ഡാലിയോ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.