കലിയുഗവരദന്റെ കാല്‍ക്കല്‍ വീണ് കോടിയേരി പുത്രന്‍; ഡിഎന്‍എ ടെസ്റ്റിന്റെ ഫലം വരാനിരിക്കെ ബിനോയ് കോടിയേരി ശബരിമലയില്‍; ദര്‍ശനത്തിനെത്തിയത് തലയില്‍ തോര്‍ത്തിട്ട്

Saturday 17 August 2019 5:43 pm IST

ശബരിമല: ബിഹാര്‍ സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്  കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി. കെട്ടുനിറച്ച് പതിനെട്ടാംപടി ചവിട്ടിയാണ് ബിനോയ് കോടിയേരി ശബരിമലയില്‍ എത്തിയത്. മാധ്യമങ്ങള്‍ കാണാതിരിക്കാനായി തല തോര്‍ത്തുകൊണ്ട് മറച്ചിരുന്നു. ഉച്ചയ്ക്ക് തന്നെ ബിനോയ് ശബരിമലയില്‍ എത്തിയിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളെ ഒഴിവാക്കാനായി ഗസ്റ്റ് ഹൗസില്‍ നിന്നും അദേഹം പുറത്തിറങ്ങിയിരുന്നില്ല. വൈകിട്ട് നട തുറന്ന ഉടനാണ് ബിനോയ് തൊഴാനായി എത്തിയത്. 

കഴിഞ്ഞ മാസമാണ് ബിനോയ് കോടിയേരി പീഡനപരാതിയില്‍ ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാംപിള്‍ നല്‍കിയത്. ഇതിന്റെ ഫലം തിങ്കളാഴ്ച പുറത്തുവരാനിരിക്കെയാണ് ഇന്ന് ശബരിമലയില്‍ എത്തിയത്.  ബൈക്കുളയിലെ ജെ ജെ ആശുപത്രിയില്‍ വച്ചാണ് രക്തസാംപിള്‍ ശേഖരിച്ചത്. രക്തസാംപിള്‍ കലീനയിലെ ഫൊറന്‍സിക് ലാബിന് അയച്ചു. ഡിഎന്‍എ ഫലം ഹസ്യ രേഖ എന്ന നിലയില്‍ ഇത് മുദ്ര വെച്ച കവറില്‍ബോംബെ ഹൈക്കോടതി റജിസ്ട്രാര്‍ക്ക് കൈമാറുമെന്ന് മുംബൈ പോലീസ് അറിയിച്ചിരുന്നു. 

നേരത്തേ നിശ്ചയിച്ച ആശുപത്രിയില്‍ നിന്ന് രക്തസാംപിള്‍ സ്വീകരിക്കുന്നത് പൊലീസ് മാറ്റിയിരുന്നു. ജൂഹുവിലെ കൂപ്പര്‍ ആശുപത്രിയിലെത്താന്‍ ആദ്യം ആവശ്യപ്പെട്ട പൊലീസ് പിന്നീട് അസൗകര്യം ചൂണ്ടിക്കാട്ടി ബൈക്കുളയിലെ ജെ ജെ ആശുപത്രിയില്‍ എത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. രാവിലെ ഓഷിവാര പൊലീസ് സ്‌റ്റേഷനില്‍ ബിനോയ് ഹാജരായിരുന്നു.എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹര്‍ജി പരിഗണിക്കവെയാണ് ഡിഎന്‍എ പരിശോധന എവിടെ വരെ ആയെന്നു ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ചോദിച്ചത്. ഇതുവരെ രക്ത സാമ്പിള്‍ നല്‍കാതെ ബിനോയ് മുന്‍കൂര്‍ ജാമ്യ വ്യവസ്ഥ ലംഘിക്കുന്നു എന്നായിരുന്നു യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ഡിഎന്‍എ പരിശോധന ഫലം കിട്ടിയ ശേഷമായിരിക്കും കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജിയില്‍ അന്തിമ തീരുമാനം എടുക്കുകയെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.