ഡി.എന്‍.എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ നല്‍കാനാവില്ലെന്ന് ബിനോയ്; ബാര്‍ ഡാന്‍സറുടെ പീഡന പരാതിയില്‍ കോടിയേരി പുത്രന്റെ ഒളിച്ചുകളി തുടരുന്നു

Monday 22 July 2019 11:35 am IST

മുംബൈ: ബിഹാര്‍ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഡി.എന്‍.എ പരിശോധനയ്ക്ക് രക്തം നല്‍കാനാവില്ലെന്ന് ബിനോയ് കോടിയേരി. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ് ഉള്ളത് അതിനാല്‍ രക്തസാമ്പിള്‍ നല്‍കാനാവില്ലെന്നാണ് ബിനോയ് പറയുന്നത്. മുംബൈ ദിന്‍ദോഷി കോടതിയില്‍ മുന്‍കൂര്‍ ജാമ്യം വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരായപ്പോളാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

അതേസമയം, തനിക്കെതിരായി റജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസ് 24ന് പരിഗണിക്കും. 

കഴിഞ്ഞ തവണ ഹാജരായപ്പോള്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബിനോയ് രക്ത സാമ്പിള്‍ നല്‍കിയിരുന്നില്ല. മറ്റു തടസ്സങ്ങളില്ലെങ്കില്‍ ഇന്ന് ജുഹുവിലെ കൂപ്പര്‍ ആശുപത്രിയില്‍ എത്തിച്ച് രക്ത സാമ്പിള്‍ എടുക്കാനിരിക്കുകയായിരുന്നു. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ബിനോയിക്ക് മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതി  മുന്‍കൂര്‍ജാമ്യം അനുവദിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.