പീഡനാരോപണങ്ങള്‍ക്കിടെ ബിനോയ് കോടിയേരി ഗുരുവായൂരില്‍

Tuesday 9 July 2019 7:49 pm IST

തൃശൂര്‍: പീഡനാരോപണങ്ങള്‍ക്കിടെ ഗുരുവായൂരില്‍ ദര്‍ശനം നടത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയ്ക്ക് നിര്‍മ്മാല്യ സമയത്തായിരുന്നു ദര്‍ശനത്തിനായി ബിനോയ് എത്തിയത്. അതീവ രഹസ്യമായിട്ടായിരുന്നു ബിനോയ് ക്ഷേത്രത്തിലെത്തിയത്. വഴിപാടുകള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ക്ഷേത്രത്തില്‍ നിന്ന് ബിനോയ് മടങ്ങുകയും ചെയ്തു.

ബിനോയിക്കെതിരെ ബീഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ പീഡന പരാതിയെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇവിടെ നിന്ന് മടങ്ങിയെത്തിയപ്പോഴായിരുന്നു ക്ഷേത്ര ദര്‍ശനം. കേസില്‍ മുംബൈ സെഷന്‍സ് കോടതി ബിനോയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പൊലീസ് ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനയ്ക്ക് തയ്യാറാകണമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി നിര്‍ദേശിച്ചിരുന്നു.

ജൂണ്‍ 13 നായിരുന്നു ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശി മുംബൈ ഓഷിവാര സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ലൈംഗീക ചൂഷണം നടത്തിയെന്നും ഈ ബന്ധത്തില്‍ എട്ടു വയസുള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.