ഉത്തര്‍പ്രദേശിലെ സ്‌കൂളുകളില്‍ ഇനി ഹാജര്‍ വിളിക്കില്ല; വിരലടയാളം മതി, ആറുമാസത്തിനകം സ്‌കൂളുകളില്‍ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനം

Friday 30 August 2019 3:46 pm IST

ലഖ്‌നൗ : സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ നിര്‍ബന്ധമാക്കിയതിനു പിന്നാലെ ഉത്തര്‍പ്രദേശിലെ സ്‌കൂളുകളില്‍ ഹാജര്‍ എടുക്കാന്‍ ബയോമെട്രിക് സംവിധാനം സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇതോടെ അധ്യാപകര്‍ പേരു വിളിച്ച് വിദ്യാര്‍ത്ഥികളുടെ ഹാജര്‍ എടുക്കുന്നത് നിര്‍ത്തും. പകരം വിരലടയാളം രേഖപ്പെടുത്തിയാല്‍ മതി. 

സംസ്ഥാനത്തെ 1.5 ലക്ഷം പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങളിലായി അടുത്ത ആറ് മാസത്തിനുള്ളില്‍ പദ്ധതി ആവിഷ്‌കരിക്കും. ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ മന്ത്രി സതീഷ് ദ്വിവേദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്തെ 1.5 കോടി വിദ്യാര്‍ത്ഥികളിലാണ് ഈ പ്രഖ്യാപനം നടപ്പിലാവുക. ഇതു പ്രകാരം രാവിലെ എട്ടിനും ഉച്ചയ്ക്ക് ഒരു മണിക്കുമിടയില്‍ വിദ്യാര്‍ത്ഥികള്‍ ബയോമെട്രിക് സംവിധാനത്തില്‍ അവരുടെ വിരലടയാളം രേഖപ്പെടുത്തേണ്ടതാണ്. 

സംസ്ഥാനത്തെ പഞ്ചായത്ത് രാജ് സ്‌കൂളുകളിലെ ബയോമെട്രിക് സംവിധാനത്തിന്റെ നടത്തിപ്പുകള്‍ക്ക് മേല്‍നോട്ടം വഹിക്കും. കൂടാതെ നിശ്ചയിക്കുന്ന ദിവസം സ്‌കൂള്‍ അധികൃതര്‍ ഇത് പരിശോധിച്ച് കുട്ടികളുടെ ഹാജര്‍ നില ശേഖരിക്കാം.

ആന്ധ്രാ പ്രദേശ്. ഗുജറാത്ത്, ദല്‍ഹി എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ ബയോമെട്രിക് സംവിധാനം നേരത്തെ നടപ്പാക്കിയതാണ്. ഇവ പരിശോധിച്ച് പഠിച്ചശേഷമാണ് സംസ്ഥാനത്തും നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് ദ്വിവേദി അറിയിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.