'മോദിയും ഇന്ത്യയും സ്വര്‍ണം പോലെ തിളങ്ങണം'; പ്രധാന മന്ത്രിയുടെ പിറന്നാള്‍ ആഘോഷത്തിനിടെ 1.25 കിലോ സ്വര്‍ണ്ണത്തിന്റെ കിരീടം ക്ഷേത്രത്തിന് സമര്‍പ്പിച്ച് ആരാധകന്‍

Tuesday 17 September 2019 3:42 pm IST

വാരണാസി: പ്രധാന മന്ത്രിയുടെ 69-ാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് ആരാധകന്‍ സങ്കട് മോചന്‍ ക്ഷേത്രത്തില്‍ നല്‍കിയത് 1.25 കിലോ സ്വര്‍ണം കൊണ്ടുള്ള രാജകീയ കിരീടം. വാരണാസി സ്വദേശിയായ ഭക്തന്‍ അരവിന്ദ് സിങ്ങാണ് ഇത്തരമൊരും സമ്മാനമൊരുക്കിയത്. മോദിയും ഇന്ത്യയും സ്വര്‍ണം പോലെയാണ് തിളങ്ങണമെന്ന് പ്രാര്‍ഥിച്ചാണ് ഹനുമാന് 1.25 കിലോയുടെ സ്വര്‍ണ കിരീടം സമര്‍പ്പിച്ച്. പ്രധാനമന്ത്രിക്ക് കാശിയിലെ ജനങ്ങള്‍ നല്‍കുന്ന ആദരവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

 

രണ്ടാം തവണയും മോദി സര്‍ക്കാരുണ്ടാക്കിയാല്‍ സ്വര്‍ണക്കിരീടം നല്‍കാമെന്നു ഇദ്ദേഹം നേര്‍ന്നിരുന്നു. മോദിയുടെയും ഇന്ത്യയുടെയും ഭാവി സ്വര്‍ണം പോലെ തിളങ്ങുമെന്നും കാശിയിലെ ജനങ്ങളുടെ സമ്മാനമാണിതെന്നും അരവിന്ദ് പറഞ്ഞു. 14 മുതല്‍ 20 വരെ നീളുന്ന 'സേവ സപ്താഹ്' പരിപാടിയിലൂടെയാണു ബിജെപി മോദിയുടെ പിറന്നാള്‍ ആഘോഷിക്കുന്നത്. രാജ്യമാകെ വിവിധ സാമൂഹ്യക്ഷേമ പരിപാടികളും പാര്‍ട്ടി നടപ്പാക്കുന്നുണ്ട്. കുട്ടിക്കാലം മുതല്‍ രാജ്യസേവനത്തിനായി സമര്‍പ്പിച്ച ജീവിതമാണു നരേന്ദ്ര മോദിയുടേതെന്നും അദ്ദേഹത്തിന്റെ സംഘാടനാപാടവവും രാഷ്ട്രീയ സ്ഥൈര്യവും പ്രശസ്തമാണെന്നും ഉറ്റ സുഹൃത്തും കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.