ദല്‍ഹി നിയമസഭ തെരെഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികപുറത്തുവിട്ട് ബിജെപി

Friday 17 January 2020 6:32 pm IST

ന്യൂദല്‍ഹി: ദല്‍ഹി സംസ്ഥാന തെരെഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു. 57 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്റെ സാന്നിധ്യത്തില്‍ ബിജെപി സംസ്ഥാന ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി പ്രഖ്യാപിച്ചത്. ബാക്കിയുള്ള 13 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. 

പാര്‍ട്ടിയുടെ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിറ്റി യോഗം വ്യാഴാഴ്ച കൂടിയാണ് സ്ഥാനാര്‍ഥി പട്ടികയിലെ അവസാന രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത രോഹിണി നിന്നും മുന്‍ എഎപി എംഎല്‍എ കപില്‍ മിശ്ര മോഡല്‍ ടൗണില്‍നിന്നും ജനവിധി തേടും. പതിവില്‍ വിപരീതമായി മുഖ്യമന്ത്രിയെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി തെരെഞ്ഞടുപ്പ് നേരിടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രചരണം നടത്തുന്നത്. കേജരിവാള്‍ സര്‍ക്കാരിന്റെ ഭരണ പരാജയവും ബിജെപി പ്രചരണായുധമാക്കുന്നുണ്ട്. 

കഴിഞ്ഞ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ 7ല്‍ 7 സീറ്റും ബീജെപി തൂത്തുവാരിയിരുന്നു. നിയമസഭ തെരെഞ്ഞെടുപ്പിനായുള്ള പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിക്കാന്‍ പൊതുജനങ്ങളില്‍ നിന്നും ബിജെപി അഭിപ്രായങ്ങള്‍ സമാഹരിച്ചിരുന്നു. 11.65 ലക്ഷം നിര്‍ദേശങ്ങളാണ് ബിജെപിക്ക് ദല്‍ഹിയില്‍ നിന്നും ലഭിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.