ബിജെപി സംഘടനാ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമായി

Thursday 29 August 2019 10:56 am IST
"ബിജെപി സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തുടക്കം കുറിച്ച് നടന്ന ജില്ലാ ശില്‍പശാല സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു"

പത്തനംതിട്ട: ബിജെപി  സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തുടക്കം കുറിച്ച് നടന്ന ജില്ലാ ശില്‍പശാല സംസ്ഥാന ജനറല്‍ സെക്രട്ടറി  കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ റിട്ടേണിങ് ഓഫീസറും സംസ്ഥാന സെക്രട്ടറിയുമായ  അഡ്വ. ജെ.ആര്‍. പത്മകുമാര്‍ സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയ  വിവരിച്ചു. 

സംഘടന തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 11ന് ആരംഭിച്ച് ഡിസംബറില്‍  അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. നിയോജകമണ്ഡലം ശില്‍പശാലകള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ അഞ്ചു വരെ നടക്കുമെന്ന്  യോഗത്തില്‍ അധ്യക്ഷനായ ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട പറഞ്ഞു.

ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറി എല്‍. പദ്മകുമാര്‍, സംസ്ഥാന കമ്മറ്റി അംഗം ടി.ആര്‍. അജിത്കുമാര്‍, സംഘടനാ തെരഞ്ഞെടുപ്പ് ജില്ലാ സഹ കണ്‍വീനര്‍ അഡ്വ. നരേഷ് ജി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഷാജി ആര്‍ നായര്‍, അഡ്വ.എസ്.എന്‍. ഹരികൃഷ്ണന്‍, പ്രസാദ് എന്‍ ഭാസ്‌കര്‍, വി.എസ്. ഹരീഷ് ചന്ദ്രന്‍, എം.എസ്. അനില്‍കുമാര്‍, പ്രദീപ് ചെറുകോല്‍, വി,എ. സൂരജ്, പികെ. ഗോപാലകൃഷ്ണന്‍ നായര്‍, പി.ആര്‍. ഷാജി, എം.ജി. കൃഷ്ണകുമാര്‍, ശ്യാം തട്ടയില്‍, സി.ആര്‍. സന്തോഷ്, ജയശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.