ഒരാഴ്ച പിന്നിട്ടു; സര്‍ക്കാരിന് മന്ത്രി സ്ഥാനം വിഭജിക്കാന്‍ പോലും കഴിവില്ല; ശിവസേനയെ വിമര്‍ശിച്ച് ബിജെപി

Friday 6 December 2019 9:18 am IST
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ത്രികക്ഷി സഖ്യം അധികാരമേറ്റെങ്കിലും ഇതുവരെ മന്ത്രിസ്ഥാനങ്ങള്‍ നിര്‍ണയിച്ചിട്ടില്ല. നവംബര്‍ അവസാനത്തോടെയാണ് എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ അന്തിമ തീരുമാനം എടുത്തത്.

മുംബൈ: ആറ് മന്ത്രിമാര്‍ക്ക് പദവി വിഭജിച്ച് നല്‍കാന്‍ പോലും കഴിവില്ലാത്ത സര്‍ക്കാരാണ് ശിവസേനയുടേതെന്ന് ബിജെപി നേതാവ് ആഷിഷ് ഷെലാര്‍. ഒരാഴ്ച പിന്നിട്ടിട്ടും മഹാരാഷ്ട്രയില്‍ മന്ത്രി സ്ഥാനങ്ങള്‍ ഇതുവരെ നിര്‍ണയിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് ആഷിഷ് ഷെലാറിന്റെ വിമര്‍ശനം.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ത്രികക്ഷി സഖ്യം അധികാരമേറ്റെങ്കിലും ഇതുവരെ മന്ത്രിസ്ഥാനങ്ങള്‍ നിര്‍ണയിച്ചിട്ടില്ല. നവംബര്‍ അവസാനത്തോടെയാണ് എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ അന്തിമ തീരുമാനം എടുത്തത്. തുടര്‍ന്ന് താക്കറെയുടെ നേതൃത്വത്തില്‍ അധികാരം ഏല്‍ക്കുകയായിരുന്നു.

മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇതിനു പിന്നിലെന്നാണ് ഷെലാര്‍ പറയുന്നത്. അതേസമയം രണ്ടു ദിവസത്തിനുള്ളില്‍ മന്ത്രിസ്ഥാനത്തെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുമെന്നാണ് മഹാ അഘാഡി സഖ്യത്തിലെ എംഎല്‍എമാര്‍ വ്യക്തമാക്കുന്നത്. എന്‍സിപിക്ക് 15, കോണ്‍ഗ്രസിന് 12 എന്നിങ്ങനെ മന്ത്രി സ്ഥാനങ്ങള്‍ നല്‍കാനാണ് സഖ്യത്തിന്റെ തീരുമാനം. 288 അംഗ മന്ത്രിസഭയില്‍ 43 അംഗ മന്ത്രമാരുടെ കൗണ്‍സിലാണ് രൂപീകരിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.