ബംഗാളിലെ 12 ചലച്ചിത്ര താരങ്ങള്‍ ബിജെപി അംഗത്വം സ്വീകരിച്ചു; തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയിലേക്കെത്തുന്നത് മറ്റു പാര്‍ട്ടികളിലെ നിരവധി നേതാക്കള്‍

Friday 19 July 2019 8:54 am IST
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മറ്റു പാര്‍ട്ടികളിലെ നിരവധി നേതാക്കളാണ് ബിജെപിയിലേക്കെത്തുന്നത്. നിരവധി കോണ്‍ഗ്രസ്, തൃണമൂല്‍, സിപിഎം പ്രവര്‍ത്തകരും ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ 12 ചലച്ചിത്ര ടെലിവിഷന്‍ താരങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്, മുതിര്‍ന്ന നേതാവായ മുകുള്‍ റോയ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചലച്ചിത്ര താരങ്ങള്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മറ്റു പാര്‍ട്ടികളിലെ നിരവധി നേതാക്കളാണ് ബിജെപിയിലേക്കെത്തുന്നത്. നിരവധി കോണ്‍ഗ്രസ്, തൃണമൂല്‍, സിപിഎം പ്രവര്‍ത്തകരും ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട് എംഎല്‍എമാരും ഒരു സി പി എം എംഎല്‍എയും കഴിഞ്ഞ മാസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇവര്‍ക്കൊപ്പം അന്‍പതോളം കൗണ്‍സിലര്‍മാരും ബിജെപിയിലേക്കെത്തിയിരുന്നു. ജൂണ്‍ 16 ന് ബംഗാളിലെ കോണ്‍ഗ്രസ് വക്താവ് പ്രസന്‍ജീത് ഘോഷും ബോഗോണിലെ തൃണമൂല്‍ എംഎല്‍എ ബിശ്വജിത് ദാസും 12 കൗണ്‍സിലര്‍മാരും ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.