ബോഡോലാന്‍ഡുമായി സമാധാന കരാറില്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍; ബോഡോ ജനതയുടെയും അസാമിന്റെയും സമഗ്ര വികസനത്തിന് കരാര്‍ സഹായകമെന്ന് അമിത് ഷാ

Monday 27 January 2020 5:39 pm IST

ന്യൂദല്‍ഹി: പതിറ്റാണ്ടുകളായി തുടരുന്ന ഭീകരവാദത്തിന് അവസാനം കുറിച്ച് നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി സമാധാന കരാറില്‍ ഒപ്പുവച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും സംഘടനയുടെ നേതാക്കളുമാണ് സമാധാന കരാറില്‍ ഒപ്പുവച്ചത്.

വിഘടനവാദം ഉയര്‍ത്തിപ്പിടിച്ച് വര്‍ഷങ്ങളായി ആസാമില്‍ ആഭ്യന്തര കലാപങ്ങള്‍ നടത്തിക്കൊണ്ടിരുന്ന സംഘടനയാണ് ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ്. എന്‍ഡിഎഫ്ബിയുടെയും എബിഎസ്യുവിന്റെയും നാല് വിഭാഗങ്ങളും സമാധാന കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്.

ബോഡോ ജനതയുടെയും അസാമിന്റെയും സമഗ്ര വികസനത്തിന് കരാര്‍ സഹായിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഇതിന്റെ ഭാഗമായി 1500 കോടിയുടെ പാക്കേജ് ഉറപ്പാക്കിയിട്ടുണ്ട്. 1500ല്‍ അധികം തീവ്രവാദികള്‍ ജനുവരി 30 ന് കീഴടങ്ങും. ഇവര്‍ ഇപ്പോള്‍ തീവ്രവാദികളല്ലെന്നും എല്ലാവരും തങ്ങളുടെ സഹോദരന്മാരാണെന്നും അമിത് ഷാ പറഞ്ഞു.

കീഴടങ്ങുന്നവരില്‍ ക്ലീന്‍ റെക്കോര്‍ഡ് ഉള്ളവരെ അര്‍ധസൈനിക വിഭാഗത്തില്‍ ജോലി നല്‍കും. ബോഡോ പ്രസ്ഥാനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും അമിത് ഷാ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.