കണ്ണൂരില്‍ നിന്നും ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെടുത്തു; പോലീസ് പരിശോധന തുടരുന്നു

Friday 6 December 2019 7:59 pm IST

കണ്ണൂര്‍: ജില്ലയില്‍ നിന്ന് ഉഗ്രശേഷിയുള്ള  ബോംബുകള്‍ കണ്ടെടുത്തു. പാനൂരിനടുത്തുള്ള മുത്താറി പീടികയില്‍ നിന്നാണ് ബോംബുകള്‍ കണ്ടെടുത്തത്. ഉഗ്രശേഷിയുള്ള നാല് ബോംബുകളാണ് പോലീസ് സ്ഥലത്തുനിന്നും കണ്ടെടുത്തത്. ഇവയെല്ലാം പുതുതായി നിര്‍മ്മിച്ചവയാണെന്നാണ് പോലീസ് നിഗമനം. ആളൊഞ്ഞ പറമ്പിലെ ഇടവഴിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍. പാനൂര്‍ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മറ്റു സമീപ സ്ഥലങ്ങളിലും പോലീസ് പരിശോധന തുടരുകയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.