ബിപിപി ഫഹഹീല്‍ ഏരിയ ഓണം-ദീപാവലി ആഘോഷം സംഘടിപ്പിച്ചു

Friday 15 November 2019 10:51 am IST

കുവൈത്ത് സിറ്റി : ഭാരതീയ പ്രവാസി പരിഷത് കുവൈത്ത് ഫഹഹീല്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ ഓണം ദീപാവലി ആഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസിഡർ ജീവസാഗർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബിജെപി ദേശീയ വൈസ്  പ്രസിഡന്‍റ് വിനയ് സഹസ്രബുദ്ധേ മുഖ്യാതിഥിയായി പങ്കെടുത്തു.

കേരളത്തിൽ വികസനത്തിനപ്പുറം രാഷ്ട്രീയമാണ് മുഴച്ച് നിൽക്കുന്നതെന്നും രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ഹീന പ്രവർത്തികളാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ വളർച്ചയുടെ പാതയിലാണ്. ജനങ്ങൾ അത് തിരിച്ചറിഞ്ഞ് തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ്‌ സുമോദ്, ഷൈനു എന്നിവര്‍ സംസാരിച്ചു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആയിരത്തോളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ  ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും കുവൈത്ത് സ്വദേശികളും സംബന്ധിച്ചു. രംഗോലി, ആരതി താലി, ഗർഭ നൃത്തം തുടങ്ങിയവയുടെ മത്സരങ്ങളും നടന്നു. സ്വദേശി പൗരന്‍ മുബാറക് അവതരിപ്പിച്ച ഹിന്ദി, ഗുജറാത്തി ഗാനങ്ങൾ ശ്രദ്ധേയമായി. നിറപ്പകിട്ടാർന്ന പരിപാടികൾക്കൊപ്പം വിഭവസമൃദ്ധമാർന്ന ഓണ സദ്യയും നടന്നു.

പ്രോഗ്രാം കൺവീനർ രാജീവ് അമ്പാട്ട് സെൻട്രൽ കമ്മിറ്റി ഓഫീസ് ഭാരവാഹികളായ നാരായണൻ ഒത്തെയത്, വിജയരാഘവൻ, ബിനോയ്‌ സെബാസ്റ്റ്യൻ, സുരേന്ദ്രൻ, രാജേഷ് തിരുവോണം, വേണുഗോപാൽ, അജി ആലപുരം, സമ്പത്ത്, ഫഹാഹീൽ ഏരിയ ഭാരവാഹികളായ സുനിൽ, തമ്പി, രവികുട്ടൻ, സുജിത്, രാജൻ, സുരേന്ദ്രൻ പിള്ള, രജീഷ്, സുബ്രമണ്യൻ, പനീർസെൽവം, അനിൽ, അശോകൻ, അനിൽ അടൂർ തുടങ്ങിയവർ ആഘോഷത്തിന്റെ  മേൽനോട്ടം വഹിച്ചു.  ഓഫീസ് ഭാരവാഹികളും സെൻട്രൽ കമ്മിറ്റിയംഗങ്ങളും ആഘോഷ പരിപാടിയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.